എട്ട് വയസുകാരിയെ പീഡിപ്പിച്ചു, മുൻ എസ് ഐ അറസ്റ്റിൽ, സർവീസിലിരിക്കെ പോക്‌സോ കേസ് കൈകാര്യം ചെയ്യുന്നതിൽ വിദഗ്ധൻ
കോഴിക്കോട്: റിട്ടേഡ് എസ്‌ഐ പോക്‌സോ കേസിൽ അറസ്റ്റിൽ. കോഴിക്കോട് ഫറോക്ക് സ്വദേശിയായ ഉണ്ണിയെയാണ് ഫറോക്ക് പൊലീസ് അറസ്റ്റ് ചെയ്തത്. സർവീസിലിരിക്കേ പോക്‌സോ കേസുകളുടെ കേസ് ഫയലുകൾ കൈകാര്യം ചെയ്യുന്നതിൽ വിദഗ്ധനായിരുന്നു ഇയാൾ. കോഴിക്കോട് സൗത്ത് അസിസ്റ്റൻറ് കമ്മീഷണറുടെ ഓഫീസിൽ എസ്‌ഐ റാങ്കിലിരിക്കേ വിരമിച്ച ഫറോക്ക് സ്വദേശി ഉണ്ണിക്കെതിരായാണ് കേസ്. ദിവസങ്ങൾക്ക് മുമ്പാണ് എട്ടുവയസുകാരിയായ പെൺകുട്ടിയെ പ്രതി പീഡനത്തിരയാക്കിയത്.
പ്രതിയുടെ വീട്ടിൽവച്ചും വീടിന് സമീപത്തെ ഷെഡിൽ വച്ചും നിരവധി തവണ ലൈംഗികമായി ഉപദ്രവിച്ചുവെന്ന് ചൈൽഡ് ലൈനിനോടാണ് പെൺകുട്ടി മൊഴി നൽകിയത്. തുടർന്ന് ചൈൽഡ് ലൈൻ നൽകിയ പരാതിയിലാണ് ഫറോക്ക് പൊലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തത്. മൊഴി രേഖപ്പെടുത്തിയ ശേഷം ഇയാളെ കോടതിയിൽ ഹാജരാക്കി.
- Advertisement -
കോടതി പ്രതിയെ റിമാൻഡ് ചെയ്തു. സർവീസിലിരിക്കെ പോക്‌സോ കേസുകളടക്കം ജില്ലയിൽ രജിസ്റ്റർ ചെയ്ത പ്രധാനപ്പെട്ട കേസുകൾ കൈകാര്യം ചെയ്ത ഉദ്യോഗസ്ഥനാണ് ഉണ്ണി. കേസുമായി ബന്ധപ്പെട്ട കോടതിയിൽ സമർപ്പിക്കേണ്ട റിപ്പോർട്ടുകൾ തയാറാക്കുന്നതിലും ഇയാൾ വിദഗ്ധനായിരുന്നുവെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
- Advertisement -