Ultimate magazine theme for WordPress.

ആന്ധ്ര, തമിഴ്‌നാട് തീരങ്ങളിൽ ജാഗ്രതാ നിർദേശം; കേരളത്തിൽ ഒമ്പത് ജില്ലകളിൽ യെല്ലോ അലേർട്ട്

0

തിരുവനന്തപുരം: ഇന്ന് നാളെയും ശക്തമായ മഴയുണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടർന്ന് ആന്ധ്ര തമിഴ്‌നാട് തീരങ്ങളിൽ ജാഗ്രതാ നിർദേശം. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യുനമർദം നാളെ പുലർച്ചയോടെ വടക്കൻ തമിഴ്‌നാട് തീരം തൊടും. പുതുച്ചേരിയിലും ജാഗ്രതാ നിർദേശമുണ്ട്. ആന്ധ്രയുടെ തീരമേഖലയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മുൻകരുതൽ നടപടികൾ സ്വീകരിച്ചെന്നും ക്യാമ്പുകൾ സജ്ജീകരിച്ചെന്നും സർക്കാർ അറിയിച്ചു.

അതേസമയം, ബംഗാൾ ഉൾക്കടലിലെ തീവ്ര ന്യൂനമർദ്ദമം വരും മണിക്കൂറുകളിൽ വടക്കൻ തമിഴ്‌നാട് കര തൊടും. പോണ്ടിച്ചേരിക്ക് സമീപത്ത് കരയിൽ പ്രവേശിക്കാനാണ് സാധ്യത. കാര്യമായ സ്വാധീനം കേരളത്തിൽ ഉണ്ടാകില്ലെന്ന് വിലയിരുത്തലെങ്കിലും ഒറ്റപ്പെട്ട ശക്തമായ തുടരും. പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നിങ്ങനെ ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

- Advertisement -

വടക്കൻ കേരളത്തിൽ കൂടുതൽ ശക്തമായ മഴ പെയ്‌തേക്കും. നാളെയോടെ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടേക്കും. ഇതിനിടെ നവംബർ 10 മുതൽ നവംബർ 14 വരെ കേരളത്തിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

 

- Advertisement -

Leave A Reply

Your email address will not be published.