ദത്ത് വിവാദം: കുഞ്ഞിനെ എത്രയും പെട്ടെന്ന് സർക്കാർ ഏറ്റെടുക്കണം; ഡിഎൻഎ ടെസ്റ്റിന് നടപടിയില്ലെന്നും അനുപമ
തിരുവനന്തപുരം: ദത്ത് നൽകിയ കുഞ്ഞിനെ എത്രയും പെട്ടെന്ന് സർക്കാർ ഏറ്റെടുക്കണമെന്ന് അമ്മ അനുപമ. നിലവിലെ സർക്കാർ അന്വേഷണത്തിൽ വിശ്വാസമില്ല. ആരോപണ വിധേയരെ മാറ്റി നിർത്താത്ത അന്വേഷണം ശരിയല്ല. ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഷിജുഖാനെയും CWC ചെയർപേഴ്‌സണെയും മാറ്റി നിർത്തണം. അന്വേഷണം തീരും വരെ താൽക്കാലികമായെങ്കിലും ഇരുവരെയും മാറ്റി നിർത്താൻ സർക്കാർ തയാറാകണം.
മുൻവിധി വേണ്ട നല്ല രീതിയിൽ അന്വേഷണം നടക്കും എന്നാണ് ആരോഗ്യ മന്ത്രി വീണ ജോർജ് തന്നോട് പറഞ്ഞത്. എന്നാൽ അന്വേഷണം തുടങ്ങും മുമ്പ് തന്നെ ആരോപണ വിധേയരായ ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഷിജുഖാന്റേയും CWC ചെയർപേഴ്‌സന്റേയും ഭാഗത്ത് തെറ്റില്ല എന്ന് പാർട്ടി പ്രഖ്യാപിച്ചിരുന്നു. ആ സഹാചര്യത്തിൽ അന്വേഷണത്തിൽ എങ്ങനെ വിശ്വസിക്കുമെന്നും അനുപമ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
- Advertisement -
അമ്മ അറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ അനുപമ വീണ്ടും സമരത്തിലാണ്. ശിശുക്ഷേമ സമിതിയ്ക്ക് മുന്നിലാണ് അനിശ്ചിതകതാല സത്യഗഹ്ര സമരം.
- Advertisement -