Ultimate magazine theme for WordPress.

കെ റെയിൽ പദ്ധതി; മുഴുവൻ കടബാധ്യതയും വഹിക്കാമെന്ന് സംസ്ഥാനം, തീരുമാനം കേന്ദ്രത്തെ അറിയിച്ചു

0

തിരുവനന്തപുരം: കെ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് മുഴുവൻ കടബാധ്യതയും വഹിക്കാമെന്ന് കേരളം. ഇതുസംബന്ധിച്ച് തീരുമാനം സംസ്ഥാന സർക്കാർ കേന്ദ്രത്തെ അറിയിച്ചു. വായ്പയ്ക്ക് ഗ്യാരൻറി നിൽക്കില്ലെന്നും സംസ്ഥാനം തന്നെ ബാധ്യത ഏറ്റെടുക്കണമെന്നും കേന്ദ്രം നിർദ്ദേശിച്ചിരുന്നു. ഇതിനുള്ള മറുപടിയിലാണ് കേരളം നിലപാട് വ്യക്തമാക്കിയത്.

കഴിഞ്ഞമാസം മുഖ്യമന്ത്രിയും കേന്ദ്ര റെയിൽവേമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് വിദേശവായ്പയുടെ ബാധ്യത ഏറ്റെടുക്കാനാകില്ലെന്ന് കേന്ദ്രം വ്യക്തമാക്കിയത്. വിദേശ ഏജൻസികളിൽ നിന്ന് വായ്പ എടുക്കാൻ ഉദ്ദേശിക്കുന്ന 33 ,700 കോടി രൂപ കേരളം വഹിക്കണമെന്ന് റെയിവെ മന്ത്രി അശ്വിനി വൈഷ്ണവ് മുഖ്യമന്ത്രി പിണറായി വിജയനോട് ആവശ്യപ്പെട്ടു. കേന്ദ്ര സാമ്പത്തികകാര്യ വകുപ്പ് മുഖേന എഡിബി അടക്കമുള്ള ഏജൻസികളിൽ നിന്ന് ഇത്രയും തുക വായ്പയെടുക്കാനായിരുന്നു ശുപാർശ.

- Advertisement -

63,941 കോടിയാണ് തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള സെമി ഹൈ സ്പീഡ് റെയിൽ ലൈൻ പദ്ധതിയുടെ ആകെ ചെലവായി പ്രതീക്ഷിക്കുന്നത്. ഇതിൽ 2150 കോടി രൂപയാണ് കേന്ദ്രവിഹിതം. പ്രതിപക്ഷത്തിൻറെ എതിർപും കേന്ദ്രസർക്കാരിൻറെ സഹകരണ കുറവും മറി കടന്ന് പദ്ധതി ലക്ഷ്യത്തിലെത്തിക്കുന്നത് സർക്കാരിന് വെല്ലുവിളി ഇരട്ടിയാക്കും.

- Advertisement -

Leave A Reply

Your email address will not be published.