Ultimate magazine theme for WordPress.

കുറുപ്പ് സിനിമ കുറ്റവാളിയായ സുകുമാരക്കുറുപ്പിൻറെയും കുടുംബത്തിൻറെയും സ്വകാര്യത ലംഘിക്കും; സിനിമയുടെ നിർമ്മാതാക്കൾക്ക് ഹൈക്കോടതിയുടെ നോട്ടീസ്

0

ദുൽഖർ സൽമാൻ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പായി എത്തുന്ന ‘കുറുപ്പ്’ സിനിമയുടെ നിർമ്മാതാക്കൾക്ക് ഹൈക്കോടതിയുടെ നോട്ടീസ്. ചിത്രം പ്രദർശിപ്പിക്കുന്നതിനെതിരായ പൊതുതാൽപര്യ ഹർജിയിലാണ് നടപടി. ലോകമെമ്ബാടുമുള്ള തിയറ്ററുകളിൽ ചിത്രം റിലീസ് ചെയ്യാനിരിക്കെയാണ് നിർമ്മാതാക്കൾക്ക് നോട്ടീസ് ലഭിച്ചിരിക്കുന്നത്. നിർമ്മാതാക്കളെക്കൂടാതെ ഇൻറർപോളിനും കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കും നോട്ടീസ് ഉണ്ട്.

സിനിമ കുറ്റവാളിയായ സുകുമാരക്കുറുപ്പിൻറെയും കുടുംബത്തിൻറെയും സ്വകാര്യത ലംഘിക്കുമെന്നാണ് ഹർജിക്കാരൻറെ വാദം. എറണാകുളം സ്വദേശിയാണ് ഹർജി നൽകിയത്. അതേസമയം സിനിമയുടെ പ്രദർശനം സ്റ്റേ ചെയ്യണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല. കുറുപ്പ് സിനിമയുടെ ആലോചനാഘട്ടത്തിൽ തന്നെ ചിത്രം വിവാദമുണ്ടാക്കാനുള്ള സാധ്യതകൾ തങ്ങൾ മുൻകൂട്ടി കണ്ടിരുന്നുവെന്ന് ദുൽഖർ പറഞ്ഞിരുന്നു.

- Advertisement -

ചിത്രത്തിൻറെ പ്രൊമോഷൻറെ ഭാഗമായി അണിയറക്കാർ പുറത്തിറക്കിയ സ്‌പെഷൽ ടീ ഷർട്ടിനെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം ഉയർന്നിരുന്നു. പ്രൊമോഷൻ രീതി ഒരു കുറ്റവാളിയെ ഗ്ലോറിഫൈ ചെയ്യുന്നതാണെന്നായിരുന്നു വിമർശനത്തിൻറെ കാതൽ. എന്നാൽ ചിത്രം കുറുപ്പിനെ ഗ്ലോറിഫൈ ചെയ്യുന്ന ഒന്നല്ലെന്ന് ദുൽഖറും സംവിധായകൻ ശ്രീനാഥ് രാജേന്ദ്രനും പറഞ്ഞിരുന്നു. ‘കുറുപ്പിനെ ഗ്ലോറിഫൈ ചെയ്യരുത് എന്നതുതന്നെയായിരുന്നു ഞങ്ങൾ എല്ലാവരുടെയും പ്രധാന തീരുമാനം.

ആ ഒരു കാര്യത്തിലാണ് ഞങ്ങൾ ഏറ്റവും ശ്രദ്ധിച്ചിരുന്നത്. ഒരുപാട് തവണ എഡിറ്റ് ഒക്കെ നടത്തിയിരുന്നു. പക്ഷേ ഇതൊരു വലിയ ബജറ്റ് സിനിമയാണ്. ആളുകൾക്ക് എൻറർടെയ്‌നിംഗ് കൂടി ആയിരിക്കണം എന്ന രീതിയിലാണ് അവതരിപ്പിച്ചിരിക്കുന്നത്.

- Advertisement -

Leave A Reply

Your email address will not be published.