Ultimate magazine theme for WordPress.

കൊവാക്സിന്‍ ലക്ഷണങ്ങളോട് കൂടിയ കൊവിഡിനെതിരെ 77.8 ശതമാനം ഫലപ്രദമെന്ന് പഠന റിപ്പോര്‍ട്ട്

0

ഹൈദരാബാദ്: ഇന്ത്യയുടെ സ്വന്തം വാക്സിനായ കൊവാക്സിന്‍ ലക്ഷണങ്ങളോട് കൂടിയ കൊവിഡിനെതിരെ 77.8 ശതമാനം ഫലപ്രദമെന്ന് പഠന റിപ്പോര്‍ട്ട്. ലക്ഷണങ്ങളില്ലാത്ത കൊവിഡിനെതിരെ ഇത് 63.6 ശതമാനം ഫലപ്രാപ്തി കാണിക്കുന്നതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഡെല്‍റ്റ വകഭേദത്തിനെതിരെ 65.2 ശതമാനവും കാപ്പ വകഭേദത്തിനെതിരെ 90.1 ശതമാനവുമാണ് കൊവാക്സിന്റെ ഫലപ്രാപ്തിയെന്ന് ലാന്‍സെറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.

കൊവാക്സിന് പാര്‍ശ്വഫലങ്ങള്‍ സമാനമായ മറ്റ് വാക്സിനുകളെ അപേക്ഷിച്ച്‌ കുറവാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

- Advertisement -

കൊവാക്സിന് സുരക്ഷാ പ്രശ്നങ്ങള്‍ ഒന്നും തന്നെയില്ലെന്നും സുരക്ഷാ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായാണ് വാക്സിന്റെ നിര്‍മ്മാണവും സംഭരണവുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മൂന്നാം ഘട്ട പരിശോധനയില്‍ ചില കൊവിഡ് വകഭേദങ്ങള്‍ക്കെതിരെ ഫൈസര്‍ വാക്സിനെയും ആസ്ട്രാ സെനക വാക്സിനെയും അപേക്ഷിച്ച്‌ കൊവാക്സിന്‍ കൂടുതല്‍ ഫലപ്രദമാണെന്നും പഠനം തെളിയിക്കുന്നു.

 

ലക്ഷണങ്ങളില്ലാത്ത കൊവിഡിനെതിരെ കൊവാക്സിന്‍ വളരെയേറെ ഫലപ്രദമാണ്. ഇത് രോഗവ്യാപനം ചെറുക്കാന്‍ അങ്ങേയറ്റം ഗുണകരമാണ്. ചെലവ് കുറഞ്ഞ വാക്സിനായതിനാല്‍ കൊവാക്സിന്‍ വരുമാനം കുറഞ്ഞ രാജ്യങ്ങളിലും ദരിദ്ര രാജ്യങ്ങളിലും കൊവിഡ് വ്യാപനം കുറയ്ക്കുന്നതില്‍ സുപ്രധാന പങ്ക് വഹിക്കുമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

 

മൂന്നാം ഘട്ട ക്ലിനിക്കല്‍ ട്രയല്‍സില്‍ ഡെല്‍റ്റ വകഭേദത്തിനെതിരെ 65.2 ശതമാനം ഫലപ്രാപ്തി പ്രകടിപ്പിച്ച ഒരേയൊരു വാക്സിനാണ് കൊവാക്സിന്‍. ലാന്‍സെറ്റിന്റെ കണ്ടെത്തലുകള്‍ ആഗോള രംഗത്ത് കൊവാക്സിന്റെ പ്രാധാന്യം അരക്കിട്ടുറപ്പിക്കുന്നതാണെന്ന് നിര്‍മ്മാതാക്കളായ ഭാരത് ബയോടെക് അവകാശപ്പെടുന്നു. ലാന്‍സെറ്റിന്റെ കണ്ടെത്തലുകളെ ഐ സി എം ആറും ശ്രദ്ധയോടെ പരിഗണിക്കുന്നു.

- Advertisement -

Leave A Reply

Your email address will not be published.