Ultimate magazine theme for WordPress.

മുൻ മിസ് കേരളയടക്കം മൂന്ന് പേരുടെ മരണം; ഹോട്ടലിൽ നിന്ന് തമാശയ്ക്ക് മത്സരയോട്ടം തുടങ്ങിയെന്ന് ഔഡി കാർ ഡ്രൈവർ

0

കൊച്ചി: മുൻ മിസ് കേരളയുൾപ്പടെ മൂന്ന് പേർ വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ മത്സരയോട്ടം സമ്മതിച്ച് ഔഡി കാർ ഡ്രൈവർ ഷൈജു. ഹോട്ടലിൽ നിന്ന് തമാശയ്ക്ക് മത്സരയോട്ടം തുടങ്ങി. രണ്ട് തവണ അബ്ദുൾ റഹ്മാൻ ഓവർടേക്ക് ചെയ്തു. ഒരു തവണ താനും ഓവർ ടേക്ക് ചെയ്തുവെന്ന് ഷൈജു പൊലീസിന് മൊഴി നൽകി.

ഇടപ്പള്ളി എത്തിയപ്പോൾ റഹ്മാൻ ഓടിച്ച കാർ കണ്ടില്ല. തിരികെ വന്നപ്പോഴാണ് വാഹനം അപകടത്തിൽപ്പെട്ടത് കണ്ടത്. ഉടൻ പൊലീസ് കൺട്രോൾ റൂം നമ്ബറായ 100ൽ വിളിച്ചുവെന്ന് ഷൈജു പറഞ്ഞു. അതേസമയം സംഭവത്തിൽ ഷൈജുവിനെതിരെ കേസെടുക്കാൻ സാദ്ധ്യതയില്ല. റഹ്മാൻ ഓടിച്ച കാർ ആണ് അപകടത്തിൽപ്പെട്ടത്. ഓവർ സ്പീഡിന് കേസെടുക്കണമെങ്കിൽ സീപ്ഡളക്കുന്ന ക്യാമറകളിലെ ചിത്രം വേണം. ഇവർ സഞ്ചരിച്ച വഴിയിൽ നിന്ന് ഇത്തരം ദൃശ്യങ്ങൾ ലഭിച്ചിട്ടില്ലെന്ന് അന്വേഷണ സംഘം അറിയിച്ചു. ഔഡി കാറിലുണ്ടായിരുന്ന മറ്റുള്ളവരെക്കുറിച്ചും പൊലീസ് വിശദമായി അന്വേഷിക്കും.

- Advertisement -

നവംബർ ഒന്നിന് പുലർച്ചെയായിരുന്നു അപകടം നടന്നത്. അപകടത്തിൽ മുൻ മിസ് കേരളയും ആറ്റിങ്ങൽ സ്വദേശിയുമായ ആൻസി കബീർ (25), മിസ് കേരള മുൻ റണ്ണറപ്പും തൃശൂർ സ്വദേശിയുമായ അഞ്ജന ഷാജൻ (24), തൃശൂർ വെമ്ബല്ലൂർ കട്ടൻബസാർ കറപ്പംവീട്ടിൽ അഷ്റഫിന്റെ മകൻ കെ.എ മുഹമ്മദ് ആഷിഖ് (25) എന്നിവരാണ് മരിച്ചത്. ഡ്രൈവർ അബ്ദു റഹ്മാൻ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.

- Advertisement -

Leave A Reply

Your email address will not be published.