Ultimate magazine theme for WordPress.

കോൺഗ്രസ് ഭരിക്കുമ്‌ബോൾ ഇന്ത്യ പാതി മുസ്ലീം രാഷ്ട്രം, ഹിന്ദുത്വ വിവാദത്തിൽ കടുപ്പിച്ച് ബിജെപി

0

ദില്ലി: ഹിന്ദുത്വത്തിനെതിരായ കോൺഗ്രസ് നേതാക്കളുടെ പരാമർശങ്ങളിൽ ചൊടിച്ച് ബിജെപി. കോൺഗ്രസ് ഭരിച്ചപ്പോൾ ഇന്ത്യ ഭാഗികമായി മുസ്ലീം രാഷ്ട്രമായിരുന്നുവെന്ന് ബിജെപി പറഞ്ഞു. ശരിയ നിയമങ്ങൾക്കാണ് ആ സമയത്ത് നിയമവ്യവസ്ഥയിൽ കൂടുതൽ പ്രാധാന്യം നൽകിയിരുന്നത്. സുപ്രീം കോടതി വിധിയെ പോലും മറികടന്ന് ആ വിഭാഗത്തിന് നേട്ടം കിട്ടാനാണ് കോൺഗ്രസ് ശ്രമിച്ചിരുന്നതെന്നും ബിജെപി വക്താവ് സുധാൻഷു ത്രിവേദി പറഞ്ഞു. ത്രിപുരയിൽ മുസ്ലീം പള്ളി തകർത്തുവെന്ന അതിന്റെ പേരിൽ മഹാരാഷ്ട്രയിൽ അക്രമങ്ങളുണ്ടായെന്നതും വലിയൊരു ഗൂഢാലോചനയാണ്. ഹിന്ദുത്വത്തിനെതിരെ ഈ പരാമർശങ്ങൾക്ക് പിന്നിൽ വലിയ ഗൂഢാലോചനയുണ്ടെന്നും സുധാൻഷു ത്രിവേദി പറഞ്ഞു.

മോഹൻലാലിന്റെ 5 പടങ്ങൾ, വരുമാനം 35 കോടി, ഖജനാവിലെത്തുന്നത് 50, മരക്കാറിലെ നീക്കത്തിന് പിന്നിൽ
മഹാരാഷ്ട്രയിലെ കോൺഗ്രസ് പ്രവർത്തകരെ ഉപയോഗിച്ച് ഹിന്ദുത്വത്തെ അപമാനിക്കാനാണോ രാഹുൽ ഗാന്ധി ശ്രമിക്കുന്നത്. സംസ്ഥാനത്തെ മതസൗഹാർദ അന്തരീക്ഷം തകർത്ത് അക്രമങ്ങൾ നടത്താനാണോ രാഹുലിന്റെ ശ്രമമെന്നും ത്രിവേദി ചോദിച്ചു. നേരത്തെ രാഹുലിന്റെ പ്രസംഗത്തിലാണ് ഹിന്ദുത്വയെ രൂക്ഷമായി വിമർശിച്ചത്. ഹിന്ദുയീസവും ഹിന്ദുത്വും തമ്മിൽ വ്യത്യാസമുണ്ടെന്നും, ഹിന്ദൂയിസം ആരെയും ഉപദ്രവിക്കില്ലെന്നും, എന്നാൽ ഇതര മതസ്ഥരെ കൂടി ദ്രോഹിക്കുന്നതാണ് ഹിന്ദുത്വമെന്നും രാഹുൽ പറഞ്ഞിരുന്നു. ബിജെപി വിശ്വസിക്കുന്നത് ഹിന്ദുത്വത്തിലാണെന്നും രാഹുൽ ആരോപിച്ചിരുന്നു.

- Advertisement -

ഇതിന് പിന്നാലെ ഹിന്ദുത്വത്തെ പിന്തുണച്ച് കൊണ്ട് കോൺഗ്രസിനെതിരെ ബിജെപി രംഗത്ത് വന്നത്. കോൺഗ്രസിന്റെ സീനിയർ നേതാവ് സൽമാൻ ഖുർഷിദ് ഹിന്ദുത്വയെ ഇസ്ലാമിക ഭീകരസംഘടനകളുമായി താരതമ്യം ചെയ്തിരുന്നു. രണ്ടും ഒരുപോലുള്ള സംഘടനയാണെന്നായിരുന്നു ഖുർഷിദ് പറഞ്ഞത്. ഛത്രപതി ശിവജിയുടെ ഭരണകാലം ഹിന്ദൂയിസവുമായി ബന്ധപ്പെട്ടതായിരുന്നു. രാഹുലിന് ഒരിക്കലും ഈ ആശയത്തെ അടക്കിവെക്കാനാവില്ല. മഹാത്മാ ഗാന്ധിയെയും ബാലഗംഗാധര തിലകനെയും ജവഹർലാൽ നെഹ്റുവിനെയും രാഹുൽ ഒന്ന് വായിക്കുന്നത് നല്ലതാണെന്നും സുധാൻഷു ത്രിവേദി പറഞ്ഞു.

ഹിന്ദുവെന്ന പദം വളരെ ഇടുങ്ങിയ കാഴ്ച്ചപ്പാടിലൂടെ കാണേണ്ടതല്ലെന്നും, അത് വിശാല അർത്ഥത്തിൽ കാണേണ്ടതാണെന്നും ജവഹർലാൽ നെഹ്റു തന്നെ എഴുതിയിട്ടുണ്ടെന്നും ത്രിവേദി പറഞ്ഞു. ശരിയ നിയമങ്ങൾ ഭരണഘടനയുടെ ഭാഗമായിരുന്നു. അതുകൊണ്ട് കോൺഗ്രസ് ഭരണത്തിൽ രാജ്യം പാതി ഇസ്ലാമിക രാഷ്ട്രമാണെന്ന് പറയാൻ സാധിക്കുമായിരുന്നു. മുത്തലാഖും, ഹജ്ജ് സബ്സിഡിയുമെല്ലാം രാജ്യത്തുണ്ടായിരുന്നു. അതെല്ലാം ഇല്ലാതായെന്ന് ത്രിവേദി പറയുന്നു. കോൺഗ്രസിന്റെ കാലത്ത് സുപ്രീം കോടതി വിധിയുടെ മുകളിലാണ് ശരിയ നിയമമുണ്ടായിരുന്നത്. ഹിന്ദു താലിബാൻ, ഹിന്ദു തീവ്രവാദം തുടങ്ങിയ വിശേഷണങ്ങളാണ് കോൺഗ്രസ് ഹിന്ദുയിസത്തിന് നൽകിയത്. ഇന്ത്യയെ പ്രതാപകാലത്തേക്ക് മടക്കി കൊണ്ടുപോകുന്നതിൽ തടസ്സം നിൽക്കുന്നത് ഇതേ ശക്തികളാണെന്നും സുധാൻഷു ത്രിവേദി പറഞ്ഞു.

- Advertisement -

Leave A Reply

Your email address will not be published.