Ultimate magazine theme for WordPress.

കോഴിക്കോട്ട് നിർമാണത്തിലിരുന്ന വീട് തകർന്നു; ഒൻപത് തൊഴിലാളികളെ രക്ഷപ്പെടുത്തി

0

കോഴിക്കോട്: പെരുവയലിൽ നിർമാണത്തിലിരുന്ന വീട് തകർന്ന് വീണു. തകർന്ന കെട്ടിടത്തിനുള്ളിൽ കുടുങ്ങിയ ഒൻപത് തൊഴിലാളികളെ രക്ഷപ്പെടുത്തി. പെരുവയൽ പെരിയങ്ങട്ട് തിങ്കളാഴ്ച്ച ഉച്ചയ്ക്ക് ശേഷം രണ്ടരയോടെയാണ് അപകടമുണ്ടായത്.

വെൺമാറയിൽ അരുൺ എന്നയാളുടെ വീട് പണി നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. രണ്ടാം നില കെട്ടുന്നതിനിടെ കെട്ടിടം തകർന്ന് വീഴുകയായിരുന്നു. സംഭവസമയത്ത് ഒമ്പത് തൊഴിലാളികളാണ് ഉണ്ടായിരുന്നത്.

- Advertisement -

രണ്ട് യൂണിറ്റ് ഫയർഫോഴ്‌സ് സ്ഥലത്തെത്തി കോൺക്രീറ്റ് സ്ലാബിനുള്ളിൽ കുടങ്ങിയവരെ രക്ഷപ്പെടുത്തുകയായിരുന്നു. രക്ഷപ്പെടുത്തിയ തൊഴിലാളികളെ ആശുപത്രിയിലേക്ക് മാറ്റി.

 

- Advertisement -

Leave A Reply

Your email address will not be published.