പ്രണയത്തിന്റെ പേരില്‍ വീണ്ടും ആക്രമണം; വയനാട്ടില്‍ വിദ്യാര്‍ത്ഥിനിക്ക് മുഖത്ത് കുത്തേറ്റു; പെണ്‍കുട്ടിയുടെ മുഖത്ത് നിരവധി മുറിവുകള്‍; ആക്രമിച്ചതിന് ശേഷം ജീവനൊടുക്കാന്‍ പ്രതിയുടെ ശ്രമം
വയനാട്: ലക്കിടിയില്‍ ഇരുപത് വയസ്സുകാരിയായ പെണ്‍കുട്ടിയെ ഇരുപത്തിമൂന്നുകാരന്‍ ആക്രമിച്ച് പരിക്കേല്‍പ്പിച്ചു. പാലക്കാട് മണ്ണാര്‍ക്കാട് ശിവങ്കുന്ന് സ്വദേശി ദീപുവാണ് പെണ്‍കുട്ടിയെ ആക്രമിച്ചത്. പ്രണയ നൈരാശ്യം മൂലമാണ് ആക്രമണമാണെന്നാണ് വിവരം. വയനാട് ലക്കിടി ഓറിയന്റല്‍ കോളേജില്‍ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിക്കാണ് കുത്തേറ്റത്.
നിലവില്‍ വൈത്തിരി താലൂക്കാശുപത്രിയില്‍ ചികിത്സയിലാണ് വിദ്യാര്‍ത്ഥിനി. പെണ്‍കുട്ടിയുടെ മുഖത്ത് നിരവധി മുറിവുകളേറ്റിട്ടുണ്ട്. കുട്ടിയെ ആക്രമിച്ചതിന് ശേഷം ദീപു ആത്മഹത്യയ്ക്ക് ശ്രമിച്ചു. കൈ ഞരമ്ബ് മുറിക്കാന്‍ ശ്രമിച്ച ദീപുവിനെ വൈത്തിരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
ലക്കിടി കോളേജിന് സമീപത്തേക്ക് ദീപുവെത്തിയത് സുഹൃത്തിന്റെ ബൈക്കിലാണ്. ദീപുവിന്റെ സുഹൃത്ത് ജിഷ്ണു ബൈക്കില്‍ രക്ഷപ്പെടാന്‍ ശ്രമിച്ചുവെങ്കിലും അടിവാരത്ത് വച്ച് പിടികൂടി. ഇരുവരും ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ടതാണെന്ന് പോലീസ് അറിയിച്ചു.
- Advertisement -