Ultimate magazine theme for WordPress.

ഉല്ലാസയാത്ര വന്‍വിജയം; ടിക്കറ്റിതര വരുമാന സാധ്യത പരിശോധിച്ച്‌ കെ.എസ്.ആര്‍.ടി.സി

0

പാലക്കാട്: ഉല്ലാസയാത്ര വന്‍വിജയമായതോടെ ടിക്കറ്റിതര വരുമാന സാധ്യത പരിശോധിച്ച്‌ കെ.എസ്.ആര്‍.ടി.സി. ടൂറിസം സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ കെ.എസ്.ആര്‍.ടി.സി കഴിഞ്ഞ 14നാണ് ജില്ലയിലെ ആദ്യ ഉല്ലാസ യാത്രയ്ക്ക് ‘നാട്ടിന്‍പ്പുറം ബൈ ആനപ്പുറം’ എന്ന പേരില്‍ തുടക്കമിട്ടത്.

പാലക്കാട് – നെല്ലിയാമ്ബതി ഉല്ലാസ യാത്രയ്ക്ക് ആദ്യദിനം മൂന്ന് ബസുകളിലായി 104 പേര്‍ പങ്കെടുത്തു.

അട്ടപ്പാടിയിലേക്കും പാലക്കാടന്‍ ചുരത്തിന്റെ പ്രത്യേകതകള്‍ മനസ്സിലാക്കി യാത്ര സംഘടിപ്പിക്കാനും സംസ്ഥാനാന്തര യാത്രയ്ക്ക് അനുമതി ലഭിച്ചാല്‍ പറമ്ബിക്കുളം മേഖലയിലേക്കും ഇത്തരത്തില്‍ ടൂര്‍ പാക്കേജുകള്‍ ആരംഭിക്കും. തൃശൂര്‍ ജില്ലയിലെ മലയ്ക്കപ്പാറയിലേക്കും ഉടനെ ഉല്ലാസയാത്ര പുറപ്പെടാനും തീരുമാനമായിട്ടുണ്ട്.

സഞ്ചാരികള്‍ നേരിട്ട് പോകുന്നതിനേക്കാള്‍ കുറഞ്ഞ ചെലവിലാണ് കെ.എസ്.ആര്‍.ടി.സിയുടെ ഉല്ലാസയാത്ര. മിതമായ നിരക്കില്‍ ഗുണം കുറയാതെയുള്ള ഭക്ഷണവും ഇതിന്റെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണ്.

ഒരാള്‍ക്ക് 600 രൂപ

വരയാടുമല, സീതാര്‍കുണ്ട്, കേശവന്‍പാറ വ്യൂ പോയന്റുകള്‍, ഗവ. ഓറഞ്ചു ഫാം, പോത്തുപാറ ടീ എസ്റ്റേറ്റ്, പോത്തുണ്ടി ഡാം എന്നീ സ്ഥലങ്ങളിലേക്കുള്ള യാത്രയും പ്രഭാത ഭക്ഷണം, ഉച്ചയൂണ്, വൈകീട്ടുള്ള ചായ, ലഘുഭക്ഷണം ഉള്‍പ്പെടുന്ന പാക്കേജില്‍ ഒരാള്‍ക്ക് 600 രൂപയാണ് ഈടാക്കുന്നത്.

നവംബര്‍ 21നകം മൂന്ന് ദിവസങ്ങളിലായി നടത്തിയ ടൂര്‍ പാക്കേജില്‍ 10 ബസുകളിലായി 364 പേരാണ് ഉല്ലാസയാത്രയില്‍ പങ്കാളികളായത്. കെ.എസ്.ആര്‍.ടി.സിയുടെ പാലക്കാട് – നെല്ലിയാമ്ബതി ഉല്ലാസ യാത്ര വന്‍വിജയമായതോടെ കൂടുതല്‍ ടിക്കറ്റിതര വരുമാന സാദ്ധ്യതകളും പരിശോധിക്കുന്നുണ്ട്. തനതായ കുറെ സ്ഥലങ്ങള്‍ ജില്ലയില്‍ തന്നെ ഉള്ളതിനാല്‍ ടൂറിസത്തിനു തന്നെയാണ് പ്രാധാന്യം നല്‍കുന്നത്.

- Advertisement -

Leave A Reply

Your email address will not be published.