സി.പി.എം പ്രവര്‍ത്തകനായ ആര്‍. ഷിജുവിന്റെ വീട് നാടന്‍ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം അടിച്ചു തകര്‍ത്ത കേസിലെ പ്രതികളെ റിമാന്‍ഡ് ചെയ്തു. പുലയനാര്‍കോട്ട തേരിവിള പുത്തന്‍വീട്ടില്‍ ചന്തു (45), പുത്തന്‍തോപ്പ് ഫാത്തിമ മന്‍സില്‍ ചരുവിളാകത്തുവീട്ടില്‍ സമീര്‍ (24), ചിറ്റാറ്റുമുക്ക് കനാല്‍ പുറമ്ബോക്കില്‍ അന്‍സാദ് (24) എന്നിവരെയാണ് കഠിനംകുളത്തെ വീട്ടില്‍ ഒളിവില്‍ കഴിയവേ പൊലീസ് അറസ്റ്റ് ചെയ്തത്. കഞ്ചാവ് വില്‍പന സംഘത്തിലെ അംഗങ്ങളാണ് പ്രതികളെന്ന് പൊലീസ് പറഞ്ഞു.
ഷിജുവിന്റെ ബന്ധുവീട്ടില്‍ വാടകയ്ക്ക് താമസിച്ചിരുന്ന ചന്തുവിനെ ഇവിടെ നിന്ന് ഒഴിപ്പിച്ചതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. ഈ വാടകവീട് കേന്ദ്രീകരിച്ച് മദ്യപാനവും കഞ്ചാവു വില്പനയും നടക്കുന്നതായും പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് ഷിജുവിന്റെ നേതൃത്വത്തില്‍ ആറ് മാസം മുമ്ബ് ചന്തുവിനെ അവിടെ നിന്ന് ഒഴിപ്പിച്ചത്. ശനിയാഴ്ച വൈകിട്ട് വീടിനടുത്തുള്ള ചായക്കടയിലിരുന്ന ഷിജുവിനോട് അവിടെ വന്ന ചന്തു വാക്കുതര്‍ക്കത്തിനൊരുങ്ങി.
എന്നാല്‍ ഇയാള്‍ മദ്യപിച്ചിരുന്നതിനാല്‍ മദ്യപിക്കാതെ വന്നാല്‍ സംസാരിക്കാമെന്നു പറഞ്ഞ് ഷിജു ഒഴിഞ്ഞുമാറി. ഇതിനു പിന്നാലെയാണ് രാത്രി ഷിജുവിന്റെ വീട് ആക്രമിക്കപ്പെട്ടത്. സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്.കഴക്കൂട്ടം മേഖലയില്‍ കഞ്ചാവ് മാഫിയയുടെ പ്രവര്‍ത്തനങ്ങള്‍ ശക്തമാണെന്നും ഇത് തടയാന്‍ പൊലീസും എക്‌സൈസും ശക്തമായ നടപടികളെടുക്കണമെന്നും കൗണ്‍സിലര്‍ മേടയില്‍ വിക്രമന്‍ ആവശ്യപ്പെട്ടു. ചേങ്കോട്ടുകോണത്തിനടുത്ത് ഉള്ളൂര്‍ക്കോണത്ത് അഞ്ചുദിവസം മുമ്ബ് വീടുകയറി ആക്രമണം നടന്നു.
- Advertisement -