Ultimate magazine theme for WordPress.

ഫോണ്‍ വിളിക്കും ഇനി ചെലവേറും; മറ്റന്നാള്‍ മുതല്‍ എയര്‍ടെല്‍ സേവനങ്ങളുടെ നിരക്ക് വര്‍ധിക്കും

0

മറ്റന്നാള്‍ മുതല്‍ എയര്‍ടെല്‍ സേവനങ്ങളുടെ നിരക്ക് വര്‍ധിക്കും. പ്രീപെയ്ഡ് പ്ലാനുകളുടെ നിരക്ക് 20 മുതല്‍ 25 ശതമാനം വരെയാണ് വര്‍ധിക്കുന്നത്. വോയ്‌സ് പ്ലാനുകള്‍, അണ്‍ലിമിറ്റഡ് വോയ്‌സ് പ്ലാനുകള്‍, ഡേറ്റാ പ്ലാനുകള്‍ എന്നിവയ്‌ക്കെല്ലാം നിരക്ക് വര്‍ധന ബാധകമാകും.

79 രൂപയുടെ വോയ്‌സ് പ്ലാനിന് 99 ,149 രൂപയുടെ അണ്ലിമിറ്റഡ് താരിഫ് 199 രൂപയുമായി വര്‍ധിപ്പിക്കും. എയര്‍ ടെലിന് പിന്നാലെ മറ്റ് കമ്ബനികളും നിരക്ക് വര്‍ധിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നവംബര്‍ 26 മുതലാണ് പുതിയ നിരക്ക് പ്രാബല്യത്തില്‍ വരിക. ടെലികോം കമ്ബനികള്‍ക്കായി രക്ഷാ പാക്കേജ് അവതരി പ്പിച്ചതിനു പിന്നാലെ കമ്ബനികളെ നിലനിര്‍ത്തുന്നതിന് കേന്ദ്രസര്‍ക്കാര്‍ ഇടപെട്ടാണ് ഇപ്പോഴത്തെ നിരക്കു വര്‍ധനയ്ക്ക് കളമൊരുക്കിയിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍.

സാമ്ബത്തിക പ്രതിസന്ധി മറികടക്കുന്നതിനാണ് പ്രീപെയ്ഡ് പ്ലാനുകളുടെ നിരക്ക് ഉയര്‍ത്താന്‍ തീരുമാനിച്ചതെന്നാണ് കമ്ബനി വാദം. മുന്നോട്ട് പോകുന്നതിന് ഒരു ഉപഭോക്താവില്‍ നിന്ന് ശരാശരി 200 രൂപ ലഭിക്കേണ്ടതുണ്ട്.

ആത്യന്തികമായി 300 രൂപ ലഭിച്ചാല്‍ മാത്രമേ സാമ്ബത്തിക പ്രതിസന്ധിയില്ലാതെ മുന്നോട്ട് പോകാന്‍ കഴിയുകയുളളുവെന്നാണ് കമ്ബനി പറയുന്നത്.വോയ്‌സ് പ്ലാനുകള്‍ക്ക് 25 ശതമാനം വര്‍ധനയും അണ്‍ലിമിറ്റഡ് പ്ലാനുകള്‍ക്ക് 20 ശതമാനം വര്‍ധനയും ഉണ്ടാകും.

നിരക്ക് വര്‍ധന നടപ്പാകുന്നതോടെ 79 രൂപയുടെ വോയ്‌സ് പ്ലാനിന് 99 രൂപ നല്‍കേണ്ടി വരും. 149 രൂപയുടെ അണ്ലിമിറ്റഡ് താരിഫ് 199 രൂപക്കാകും. കൂടിയ താരിഫ് 2498 രൂപയില്‍ നിന്ന് 2999 രൂപയുമാണ് വര്‍ധിക്കുക. എയര്‍ ടെലിന് പുറമെ വി ഐ ഉള്‍പ്പെടെയുള്ള മറ്റ് കമ്ബനികളും നിരക്ക് വര്‍ധിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

- Advertisement -

Leave A Reply

Your email address will not be published.