Ultimate magazine theme for WordPress.

മുല്ലപ്പെരിയാർ അണക്കെട്ടിന്‍റെ രണ്ട് ഷട്ടറുകൾ അടച്ചു

0

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിന്‍റെ രണ്ട് ഷട്ടറുകൾ അടച്ചു. ഇപ്പോൾ അഞ്ച് ഷട്ടറുകൾ 30 സെന്റിമീറ്റർ വീതമാണ് തുറന്നിരിക്കുന്നത്. നിലവില്‍ 141.50 അടിയാണ് മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ്.

കനത്തമഴയെ തുടർന്ന് ജലനിരപ്പ് ക്രമാതീതമായി ഉയർന്നതോടെ ഇന്നലെ രാത്രിയാണ് മുല്ലപ്പെരിയാർ അണക്കെട്ടിലെ ഏഴ് ഷട്ടറുകൾ തമിഴ്നാട് തുറന്നത്. വൃഷ്ടി പ്രദേശത്ത് പെയ്ത മഴയെ തുടർന്ന് വൈകിട്ട് ആറ് മണി മുതലാണ് ജലനിരപ്പ് ഉയർന്ന് തുടങ്ങിയത്. ഏഴ് ഷട്ടറുകളിൽ മൂന്നെണ്ണം അറുപതും നാലെണ്ണം മുപ്പത് സെൻറി മീറ്ററുമാണ് ഉയർത്തിയിരിക്കുന്നത്. സെക്കൻ്റിൽ 3949 ഘനയടി വെള്ളമാണ് പെരിയാറിലേക്ക് ഒഴുക്കി വിട്ടത്. ഇതേ തുടർന്ന് പെരിയാർ നദിയിലെ ജലനിരപ്പ് രണ്ടടിയിലധികം ഉയർന്നു. മതിയായ മുന്നറിയിപ്പ് ഇല്ലാതെ ഷട്ടർ തുറന്ന് തീരദേശവാസികളെ ആശങ്കയിലാക്കി.

ആളിയാർ ഡാമിലെ 11 ഷട്ടറുകളും തുറന്നു

മഴ കനത്തതോടെ ആളിയാറിൽ കൂടുതൽ ഷട്ടറുകൾ ഉയർത്തി. ആളിയാർ ഡാമിൽ 11 ഷട്ടറുകൾ 21 സെന്റി മീറ്റർ വീതമാണ് ഉയർത്തിയതെന്ന് പറമ്പിക്കുളം -ആളിയാർ സബ് ഡിവിഷൻ ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.  4500 ക്യൂസെക്സ്  ജലമാണ്   തുറന്നുവിടുന്നത്.  ആളിയാർ പ്രദേശത്ത് മഴ തുടരുന്ന സാഹചര്യത്തിൽ നദിയിലൂടെയുള്ള നീരൊഴുക്ക് വർദ്ധിക്കാൻ സാധ്യതയുള്ളതിനാൽ ബന്ധപ്പെട്ട പുഴയോരങ്ങളിൽ താമസിക്കുന്ന ജനങ്ങൾ  ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി അധികൃതർ അറിയിച്ചു.

- Advertisement -

Leave A Reply

Your email address will not be published.