തിരുവനന്തപുരം: സമരത്തിന്റെ ഭാവിയുടെ കാര്യത്തിൽ നാളെ സഹായിച്ച എല്ലാവരുമായി ചേർന്നാലോചിച്ച് തീരുമാനമെടുക്കുമെന്ന് അനുപമ. ഒരു വർഷം നീണ്ട പോരാട്ടത്തിനാണ് ഫലം കണ്ടിരിക്കുന്നത്, പറഞ്ഞറിയിക്കാനാവുനത്തിൽ അപ്പുറം സന്തോഷമുണ്ടെന്ന് അനുപ വീട്ടിൽ വച്ച് മാധ്യമങ്ങളോട് പ്രതികരിച്ചു.
കുഞ്ഞിനെ നല്ലൊരു മനുഷ്യനായി വളർത്തുമെന്നും, അത് എല്ലാവർക്കും കാണാമെന്നും പറഞ്ഞ അനുപമ കുഞ്ഞിനെ കുറച്ച് കാലം നോക്കിയ ആന്ധ്ര ദമ്പതികളോടും നന്ദി മാത്രമേ പറയാനുള്ളൂവെന്ന് പ്രതികരിച്ചു.
- Advertisement -
ആന്ധ്രാ ദമ്പതികളോടും തീർത്താൽ തീരാത്ത നന്ദിയുണ്ട്, അവർ കുഞ്ഞിനെ നല്ല രീതിയിൽ നോക്കി, അങ്ങോട്ട് ചെന്ന് അവരെ കാണണമെന്നുണ്ട്. അവർക്ക് എപ്പോൾ വേണമെങ്കിലും ഇങ്ങോട്ട് വന്ന് കാണുകയുമാകാം.
- Advertisement -