Ultimate magazine theme for WordPress.

ഷാഹിദ കമാലിന്റെ വ്യാജ വിദ്യാഭ്യാസ യോഗ്യത; ലോകായുക്തയിൽ ഇന്ന് വിശദ വാദത്തിന് സാധ്യത

0

തിരുവനന്തപുരം: വനിതാ കമ്മീഷൻ അംഗം ഷാഹിത കമാലിനെതിരായ വ്യാജ വിദ്യാഭ്യാസ യോഗ്യത  സംബന്ധിച്ച പരാതി ലോകായുക്ത ഇന്ന് പരിഗണിക്കും. തെരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോഴും വനിതാ കമ്മീഷൻ അംഗമായി അപേക്ഷ നൽകുമ്പോഴും തെറ്റായ വിദ്യാഭ്യാസ യോഗ്യതകള്‍ നൽകിയെന്നാണ് ഷാഹിതക്കെതിരായ ആരോപണം. തെരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോള്‍ വിദ്യാഭ്യാസ യോഗ്യത തെറ്റായി രേഖപ്പെടുത്തിയെന്ന് ഷാഹിദ സമ്മതിച്ചിരുന്നു. റിപ്പോ‍ർട്ടിൻ മേൽ ഇന്ന് വാദം നടക്കും. വട്ടപ്പാറ സ്വദേശിയായ അഖില ഖാനാണ് പരാതി നൽകിയിരിക്കുന്നത്.

ഡോക്റേറ്റ് സംബന്ധിച്ച് സംബന്ധിച്ച് സാമൂഹിക നീതിവകുപ്പും, ഷാഹിത കമാലും പരസ്പര വിരുദ്ധമായ സത്യവാങ്മൂലമാണ് നൽകിയിരിക്കുന്നത്

- Advertisement -

വ്യാജഡോക്ടറേറ്റ് ആരോപണത്തിൽ വിചിത്ര വാദങ്ങളുമായി വനിത കമ്മീഷൻ അംഗം ഡോ.ഷാഹിദ കമാൽ നേരത്തെ രം​ഗത്തെത്തിയിരുന്നു.
കസാക്കിസ്ഥാനിലെ ഓപ്പൺ യൂണിവേഴ്സിറ്റി ഓഫ് കോപ്ലിമെൻ്ററി മെഡിസിനിൽ നിന്നാണ് തനിക്ക് ഡോക്ടറേറ്റ് ലഭിച്ചതെന്നാണ് ഷാഹിദാ കമാൽ ലോകായുക്തയക്ക് നൽകിയ മറുപടിയിൽ പറയുന്നത്. സാമൂഹിക രം​ഗത്ത് താൻ നടത്തിയ മികച്ച പ്രവ‍ർത്തനങ്ങൾക്ക് നൽകിയ ഓണറ്റി ഡോക്ടറേറ്റാണിതെന്നാണ് ഷാഹിദ​ കമാലിൻ്റെ വിശദീകരണം.

തൻ്റെ വിദ്യാഭ്യാസ യോ​ഗ്യതയിൽ തെറ്റുകളുണ്ടെന്നും വനിതാ കമ്മീഷനിൽ ഷാഹിദാ കമാൽ സമ്മതിച്ചിട്ടുണ്ട്. 2009 ലും 2011ലും തെരെഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ വിദ്യാഭ്യാസ യോഗ്യത വച്ചതിൽ പിഴവുണ്ടായെന്നാണ് ഷാഹിദ പറയുന്നത്. കേരള സർവ്വകലാശാലയിൽ നിന്നും ഡിഗ്രിയുണ്ടെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷനിൽ നൽകിയ രേഖ. എന്നാൽ 2016-ൽ അണ്ണാമല സർവ്വകലാശാലയിൽ നിന്നുമാണ് താൻ ഡി​ഗ്രി നേടിയതെന്നാണ് ഷാഹി​ദയുടെ വിശദീകരണം.

- Advertisement -

Leave A Reply

Your email address will not be published.