കൊച്ചി: സി ഐ സുധീറിനെതിരെ ഗുരുതര ആരോപണവുമായി മോഫിയ അമ്മ പ്യാരി. സുധീര്‍ മകളോട് മോശമായി സംസാരിച്ചുവെന്നും മനോരോഗിയല്ലേയെന്ന് വരെ ചോദിച്ചുവെന്നുമാണ് അമ്മ പറയുന്നത്. ഈ ചോദ്യം മകളെ മാനസികമായി തകർത്തുകളഞ്ഞുവെന്നാണ് അമ്മ പ്യാരി പറയുന്നത്.
സംഭവ ദിവസം സിഐയുടെ മുന്നിൽ വെച്ച് സുഹൈൽ മോഫിയയെ അപമാനിച്ചു, സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ സംസാരിച്ചിട്ടും സിഐ സുധീർ പ്രതികരിച്ചില്ല. ഒരു പെണ്ണും സഹിക്കാത്ത രീതിയിൽ സംസാരിച്ചത് കൊണ്ടാണ് മോഫിയ സുഹൈലിനെ അടിച്ചതെന്ന് അമ്മ പറയുന്നു. ഇതോടെ നീ മനോരോഗിയല്ലേ എന്ന് ചോദിച്ച് കൊണ്ട് സിഐ മോഫിയക്ക് നേരെ തിരിഞ്ഞു. സിഐയുടെ ഈ പ്രതികരണമാണ് മകളെ മാനസികമായി തകർത്ത് കളഞ്ഞതെന്നാണ് അമ്മ പറയുന്നത്.
- Advertisement -
നിയമത്തിന് മുന്നിൽ മനോരോഗിയായ തനിക്ക് നീതി കിട്ടില്ലെന്ന് മകൾ പറഞ്ഞു. ഈ വിഷമത്തിലാണ് ആത്മഹത്യ ചെയ്തതെന്നാണ് പ്യാരി ആരോപിക്കുന്നത്.
- Advertisement -