Ultimate magazine theme for WordPress.

പുതിയ കോവിഡ്​ വകഭേദം: കര്‍ശന പരിശോധനക്ക്​ നിര്‍ദേശം നല്‍കി കേന്ദ്രം

0

ന്യൂഡല്‍ഹി: പുതിയ കോവിഡ്​ വകഭേദം കണ്ടെത്തിയതിനെ തുടര്‍ന്ന്​ വിദേശരാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്കുള്ള പരിശോധന കര്‍ശനമാക്കാന്‍ നിര്‍ദേശിച്ച്‌​ കേന്ദ്രസര്‍ക്കാര്‍.

ദക്ഷിണാഫ്രിക്ക, ഹോങ്​കോങ്​, ബോട്​സ്​വാന തുടങ്ങിയ രാജ്യങ്ങളില്‍ നിന്നെത്തുന്നവരെ കര്‍ശന പരിശോധനക്ക്​ വിധേയമാക്കണമെന്ന്​ സര്‍ക്കാര്‍ സംസ്ഥാനങ്ങളോട്​ നിര്‍ദേശിച്ചു. ജനിതകമാറ്റം സംഭവിച്ച കോവിഡ്​ വകഭേദം കണ്ടെത്തിയതിനെ തുടര്‍ന്നാണ്​ സര്‍ക്കാര്‍ നടപടി.

- Advertisement -

കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ്​ ഭൂഷനാണ്​ സംസ്ഥാനങ്ങള്‍ക്ക്​ കത്തയച്ചത്​. വിദേശരാജ്യങ്ങളില്‍ നിന്നെത്തിയ ആര്‍ക്കെങ്കിലും കോവിഡ്​ ബാധിച്ചാല്‍ അവരുടെ സാമ്ബിളുകള്‍ വിശദപരിശോധനക്ക്​ വിധേയമാക്കണം. ഇവരുമായി സമ്ബര്‍ക്കത്തില്‍ വന്ന​വ​രെ കണ്ടെത്തുന്നതിലും ശ്രദ്ധ പുലര്‍ത്തണമെന്നും ആരോഗ്യ സെക്രട്ടറി അറിയിച്ചു.

നാഷണല്‍ സെന്‍റര്‍ ഫോര്‍ ഡിസീസ്​ കണ്‍ട്രോളിന്‍റെ റിപ്പോര്‍ട്ടനുസരിച്ച്‌​ ബോട്​സ്​വാന(3), ദക്ഷിണാഫ്രിക്ക(6), ഹോങ്​കോങ്​(1) എന്നിങ്ങനെ ജനിതകമാറ്റം സംഭവിച്ച കോവിഡ്​ കേസുകള്‍ റിപ്പോര്‍ട്ട്​ ചെയ്​തിട്ടുണ്ട്​. ഈയൊരു സാഹചര്യത്തില്‍ വിദേശരാജ്യങ്ങളില്‍ നിന്നെത്തുന്നവരെ കര്‍ശനമായി പരിശോധിക്കണമെന്ന്​ കേന്ദ്ര ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ചു.

- Advertisement -

Leave A Reply

Your email address will not be published.