Ultimate magazine theme for WordPress.

ഇനി സേതുരാമയ്യരുടെ കേസന്വേഷണ കാലം; ‘സിബിഐ 5’ന് തുടക്കം

0

പ്രഖ്യാപന സമയം മുതൽ പ്രേക്ഷക പ്രിയമേറിയ ചിത്രമാണ് മമ്മൂട്ടി- കെ മധു- എസ് എൻ സ്വാമി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന സിബിഐ 5. സിനിമയുമായി ബന്ധപ്പെട്ട് വരുന്ന വാർത്തകൾ ഏറെ കൗതുകത്തോടെയാണ് ആരാധകർ ഏറ്റെടുക്കുന്നത്. ഇന്ന് ചിത്രത്തിന്‍റെ പൂജയും സ്വിച്ചോണ്‍ കര്‍മ്മവും നടന്നു. സംവിധായകൻ കെ മധു, തിരക്കഥാകൃത്ത് എസ് എൻ സ്വാമി, നിർമാതാവ് സ്വർഗ്ഗചിത്ര അപ്പച്ചൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

പൂജയുടെ ചിത്രങ്ങൾ മമ്മൂട്ടിയും പങ്കുവച്ചിട്ടുണ്ട്. പിന്നാലെ നിരവധി പേരാണ് ആശംസകളുമായി രം​ഗത്തെത്തിയത്.
ഡിസംബര്‍ പകുതിയോടെയാവും മമ്മൂട്ടി ചിത്രത്തിൽ ജോയിന്‍ ചെയ്യുകയെന്നാണ് വിവരം. നിലവില്‍ ലിജോ ജോസ് പെല്ലിശ്ശേരിയുടെ പുതിയ ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് മമ്മൂട്ടി. പൂര്‍ണ്ണമായും തമിഴ്നാട്ടില്‍ ചിത്രീകരിക്കുന്ന ചിത്രത്തിന്‍റെ പഴനി ഷെഡ്യൂള്‍ പുരോഗമിക്കുകയാണ്.

- Advertisement -

സേതുരാമയ്യരായി മമ്മൂട്ടി വീണ്ടുമെത്തുമ്പോള്‍ പല മാറ്റങ്ങളും ചിത്രത്തിനുണ്ട്. മമ്മൂട്ടിക്കൊപ്പം വനിതാ അന്വേഷണോദ്യോഗസ്ഥരാണ് ഇക്കുറി ഉണ്ടാവുകയെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ചിത്രത്തിലെ ഐക്കോണിക് തീം മ്യൂസിക് ഒരുക്കുന്നത് ജേക്സ് ബിജോയ് ആണ്. സിബിഐ സിരീസിലെ മറ്റ് നാല് സിനിമകൾക്കും പശ്ചാത്തല സം​ഗീതം ഒരുക്കിയത് സംഗീത സംവിധായകൻ ശ്യാം ആയിരുന്നു.

1988ലാണ് മ്മൂട്ടി- കെ മധു- എസ് എൻ സ്വാമി കൂട്ടുകെട്ടിൽ സിബിഐ സീരിസിലെ ആദ്യ ചിത്രമായ ഒരു സിബിഐ ഡയറികുറിപ്പ് പുറത്തിറങ്ങുന്നത്. പിന്നീട്  ജാഗ്രത, സേതുരാമയ്യര്‍ സിബിഐ, നേരറിയാന്‍ സിബിഐ എന്നീ ചിത്രങ്ങളും പുറത്തെത്തി. ആശാ ശരത്താണ് മമ്മൂട്ടിയുടെ നായികയായി എത്തുന്നത്.

എറണാകുളത്തായിരിക്കും ചിത്രീകരണത്തിന് തുടക്കമിടുക. തിരുവനന്തപുരം, ഹൈദരാബാദ്, ദില്ലി എന്നിവിടങ്ങളും ലൊക്കേഷനുകളാണ്. മുകേഷ്, രണ്‍ജി പണിക്കര്‍, സൗബിന്‍ ഷാഹിര്‍, സായ് കുമാര്‍ എന്നിവര്‍ക്കൊപ്പം ഒട്ടേറെ താരങ്ങള്‍ ചിത്രത്തിന്‍റെ ഭാഗമാകും.

- Advertisement -

Leave A Reply

Your email address will not be published.