Ultimate magazine theme for WordPress.

ജോസ് കെ മാണി വീണ്ടും രാജ്യസഭയിലേക്ക്, 96 വോട്ടോടെ വിജയം

0

തിരുവനന്തപുരം: ജോസ് കെ മാണി വീണ്ടും രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 137 പേരാണ് രാജ്യസഭ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തത്. ഇതിൽ 96 വോട്ടും ഇടത് മുന്നണി സ്ഥാനാർത്ഥി ജോസ് കെ മാണിക്ക് തന്നെ കിട്ടി. യുഡിഎഫ് സ്ഥാനാർത്ഥി ശൂരനാട് രാജശേഖരന് 40 വോട്ടാണ് കിട്ടിയത്. അനാരോഗ്യത്തെ തുടർന്ന് 3 പേർ വോട്ട് ചെയ്തില്ല.

നിയമസഭാ മന്ദിരത്തിൽ രാവിലെ 9 നാണ് വോട്ടെടുപ്പ് തുടങ്ങിയത്. മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും രാവിലെ വോട്ട് രേഖപ്പെടുത്തി. നിയമസഭയിലെ അംഗബലം അനുസരിച്ച് ഇടത് സ്ഥാനാർത്ഥി ജോസ് കെ മാണിയുടെ ജയം ഉറപ്പായിരുന്നു. രാഷ്ട്രീയമത്സരം കാഴ്ചവെക്കുന്നതിൻറെ ഭാഗമായാണ് യുഡിഎഫ് ശൂരനാട് രാജശേഖരനെ സ്ഥാനാർത്ഥിയാക്കിയത്.

- Advertisement -

യുഡിഎഫിലായിരിക്കെയാണ് രാജ്യസഭാ സീറ്റ് ജോസ് കെ മാണിക്ക് ലഭിച്ചത്. പിന്നീട് കേരള കോൺഗ്രസ് മുന്നണി മാറിയതിന് പിന്നാലെ ജോസ് പാലായിൽ മത്സരിക്കാൻ എംപി സ്ഥാനം രാജിവെക്കുകയായിരുന്നു. നിയമസഭ തെരഞ്ഞെടുപ്പിൽ പാലയിൽ മത്സരിച്ചെങ്കിലും, ജോസ് കെ മാണി യുഡിഎഫ് സ്ഥാനാർത്ഥി മാണി സി കാപ്പനോട് പരാജയപ്പെടുകയായിരുന്നു.

- Advertisement -

Leave A Reply

Your email address will not be published.