ബോളിവുഡ് താരങ്ങളായ കത്രീന കൈഫിന്റേയും വിക്കി കൗശലിന്റേയും വിവാഹ ആഘോഷങ്ങൾ ഇപ്പോഴും തുടരുകയാണ് ആരാധകർക്കിടയിൽ. വിവാഹ ആഘോഷത്തിന്റെ ചിത്രങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് സോഷ്യൽ മീഡിയയിൽ വാറലാവുന്നത്. മെഹന്തി ആഘോഷത്തിന്റെ ചിത്രങ്ങളാണ് പുറത്തുവന്നത്. പാട്ടും ഡാൻസുമൊക്കെയായി വലിയ ആഘോഷത്തോടെയായിരുന്നു വിവാഹം.
മൈലാഞ്ചിക്ക് ഒരു ലക്ഷം രൂപ
- Advertisement -
കൈ നിറയെ മൈലാഞ്ചിയിടുന്ന കത്രീനയെയാണ് ചിത്രത്തിൽ കാണുന്നത്. അതിനൊപ്പം വിക്കിയും കത്രീനയും ഡാൻസ് കളിക്കുന്നതും ചിത്രങ്ങളിലുണ്ട്. മെഹന്തി ചടങ്ങുകള്‍ക്കായുള്ള മൈലാഞ്ചി രാജസ്ഥാനിലെ സൊജതില്‍ നിന്നുള്ളതാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കെമിക്കല്‍ ഉപയോഗിച്ചിട്ടില്ലാത്ത ഈ ഹെന്നയ്ക്ക് 50,000 മുതല്‍ ഒരു ലക്ഷം വരെയാണ് ചെലവ് വരുന്നത്. എന്നാല്‍ താരങ്ങള്‍ക്ക് സൗജന്യമായാണ് മൈലാഞ്ചി നല്‍കിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഹൽദി ചിത്രങ്ങൾ വൈറൽ
ഇന്നലെ ഹൽദി ചടങ്ങുകളുടെ ചിത്രങ്ങളും താരങ്ങൾ പങ്കുവച്ചിരുന്നു. മുഖം മുഴുവൻ മഞ്ഞൾ തേച്ച് നിൽക്കുന്ന വിക്കിയും കത്രീനയുമാണ് ചിത്രത്തിൽ. വലിയ സ്വീകരണമാണ് വിവാഹ ചിത്രങ്ങൾക്ക് ലഭിക്കുന്നത്. കത്രീനയെ ഇത്ര സന്തോഷത്തിൽ ഇതിനു മുൻപു കണ്ടിട്ടില്ലെന്നാണ് ചില ആരാധകരുടെ കമന്റ്. വ്യാഴാഴ്ചയാണ് രാജസ്ഥാനിൽവച്ച് ഇരുവരും വിവാഹിതരാവുന്നത്. മൂന്നു ദിവസം നീണ്ട വിവാഹ ആഘോഷത്തിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് പങ്കെടുത്തത്.
- Advertisement -