പൂഞ്ചില്‍ ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍; ഒരു ഭീകരനെ വധിച്ചു; കശ്മീര്‍ ഭീകരാക്രമണത്തില്‍ ഒരു പൊലീസുകാരന്‍ കൂടി മരിച്ചു
ശ്രീനഗര്‍: ജമ്മു കശ്മീരിലെ പൂഞ്ചില്‍ ഭീകരരും സുരക്ഷാ സൈനികരും തമ്മില്‍ ഏറ്റുമുട്ടല്‍. പൂഞ്ചിലെ സുരാന്‍കോട്ട് വനമേഖലയിലാണ് ഏറ്റുമുട്ടല്‍. ഒരു ഭീകരനെ സൈന്യം വധിച്ചതായി റിപ്പോര്‍ട്ടുണ്ട്. സൈനിക നടപടി തുടരുകയാണ്.
- Advertisement -
അതിനിടെ, ശ്രീനഗറിലെ ഭീകരാക്രമണത്തില്‍ പരിക്കേറ്റ ഒരു പൊലീസുകാരന്‍ കൂടി മരിച്ചു. രണ്ട് പൊലീസുകാരുടെ നില ഗുരുതരമായി തുടരുകയാണ്. ആക്രമണത്തില്‍ രണ്ട് പൊലീസുകാര്‍ ഇന്നലെ കൊല്ലപ്പെട്ടിരുന്നു.
ഇന്നലെ വൈകീട്ട് ആറ് മണിയോടെ ശ്രീനഗര്‍ സിവാനിലെ പൊലീസ് ക്യാമ്പിന് സമീപമാണ് ആക്രമണം നടന്നത്. പൊലീസുകാര്‍ സഞ്ചരിച്ച ബസിന് നേരെ ഭീകരര്‍ വെടിവെക്കുകയായിരുന്നു. പരിശീലനത്തിന് ശേഷം ക്യാമ്പിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു ആക്രമണം.
ശ്രീനഗർ ഭീകരാക്രമണത്തിന് പിന്നിൽ ജയ്ഷെ മുഹമ്മദ് ആണെന്ന് ജമ്മു കശ്മീർ പൊലീസ് അറിയിച്ചു. ജയ്ഷെ മുഹമ്മദിൻ്റെ ഭാഗമായ കശ്മീർ ടൈഗേഴ്സാണ് ആക്രമണം നടത്തിയതെന്നും പൊലീസ് വ്യക്തമാക്കി.
- Advertisement -