Ultimate magazine theme for WordPress.

‘ദൈവത്തിന്റെ കുസൃതി, മുഖത്തിന്റെ ഇടതുഭാഗം കോടിപ്പോയി’; രോ​ഗ വിവരം പങ്കുവച്ച് നടൻ മനോജ്

0

ന്നെ ബാധിച്ച അസുഖത്തെ കുറിച്ച് വെളിപ്പെടുത്തി നടൻ മനോജ് കുമാർ. ബെല്‍സ് പാള്‍സി എന്ന രോ​ഗമാണ് തനിക്ക് ബാധിച്ചിരിക്കുന്നതെന്ന് മനോജ് പറയുന്നു. തന്റെ യൂട്യൂബ് വീഡിയോയിലൂടെയാണ് അസുഖവിവരം മനോജ് ‌പങ്കുവച്ചത്. അസുഖം ബാധിച്ച ശേഷം  മുഖത്തിന്റെ ഇടതുഭാ​ഗം കോടിപ്പോയെന്ന് മനോജ് പറയുന്നു.

നവംബറിലാണ് മനോജിന് അസുഖം ബാധിക്കുന്നത്. അസുഖത്തെക്കുറിച്ച് ബോധവത്കരണം എന്ന രീതിയിലാണ് ഈ വീഡിയോ പങ്കുവയ്ക്കുന്നതെന്ന് മനോജ് പറയുന്നു. ഈശ്വരന്റെ ഓരോ കുസൃതികളാണിത്. ദൈവം എന്റെയടുത്ത് ഒരു കുസൃതി കാണിച്ചതാണ്. അസുഖം വന്നാൽ ആരും ഭയപ്പെടരുത്, മരുന്നെടുത്താല്‍ വേഗം മാറും. താൻ ഇപ്പോൾ ഫിസിയോതെറാപ്പി തുടങ്ങിയെന്നും മനോജ് പറയുന്നു.

- Advertisement -

Leave A Reply

Your email address will not be published.