സബ്‍സ്‍ക്രിപ്ഷൻ നിരക്കില്‍ കുറവ് വരുത്തി വിപണി പിടിക്കാൻ നെറ്റ്ഫ്ലിക്സ് ഇന്ത്യ. 199 രൂപയുടെ മാസ നിരക്ക് 149 രൂപയായി കുറച്ചു. ബേസിക് നെറ്റ്‍ഫ്ലിക്സ് പ്ലാൻ 499 രൂപയില്‍ നിന്ന് 199 രൂപയായും കുറച്ചിട്ടുണ്ട്. ആമസോണ്‍ പ്രൈം വീഡിയോ ഇന്ന് മുതല്‍ കൂടുതല്‍ ചെലവേറിയതാകുമ്പോഴാണ് നെറ്റ്ഫ്ലിക്സ് സബ്‍സ്ക്രൈബേഴ്‍സിനെ ആകര്‍ഷിക്കാൻ നിരക്ക് കുറച്ച് രംഗത്ത് എത്തിയിരിക്കുന്നത്.
നെറ്റ്ഫ്ലിക്സ് പുതിയ പ്ലാൻ അനുസരിച്ച് മൊബൈലില്‍ 149 രൂപയ്‍ക്ക് ഒരു മാസം ഒരു ഡിവൈസില്‍ 480 പിക്സല്‍ റെസല്യൂഷനിലാണ് കാണാനാകുക. നെറ്റ്‍ഫ്ലിക്സ് ബേസിക് പ്ലാനില്‍ 199 രൂപയ്‍ക്ക് ഒരു ഡിവൈസില്‍ ഏത് പ്ലാറ്റ്‍ഫോമിലും (മൊബൈല്‍, ടാബ്, കമ്പ്യൂട്ടര്‍, ടിവി) 480 പിക്സല്‍ റെസല്യൂഷനില്‍ ലഭ്യമാകും. നെറ്റ്ഫ്ലിക്സ് സ്റ്റാൻഡേര്‍ഡ് പ്ലാൻ 499 രൂപ മാസ നിരക്കില്‍ രണ്ട് ഡിവൈസില്‍ 1080 പിക്സല്‍ റെസല്യൂഷനോടെ കാണാനാകും. നെറ്റ്ഫ്ലിക്സ് പ്രീമിയം പ്ലാൻ 799 രൂപയില്‍ നിന്ന് 649 ആയി മാസ നിരക്ക് കുറച്ചത് 4കെ എച്ച്ഡിആറില്‍ നാല് ഡിവൈസില്‍ ഏത് പ്ലാറ്റ്‍ഫോമിലും കാണാനാകും.
- Advertisement -
ആമസോണ്‍ പ്രൈം വീഡിയോ ഇന്ന് മുതല്‍ വാര്‍ഷിക നിരക്ക് 1499 രൂപയാണ്. 999 രൂപ ആയിരുന്നതാണ് ഇത്രയും വര്‍ദ്ധിപ്പിച്ചത്. ആമസോണ്‍ പ്രൈം വീഡിയോ, നെറ്റ്‍ഫ്ലിക്സ്, ഡിസ്‍നി പ്ലസ് ഹോട്ട്‍സ്റ്റാര്‍ എന്നിവയില്‍ നിന്ന് വ്യത്യസ്‍തമായി ഒറ്റ പ്ലാനില്‍ 4കെ എച്ച്ഡിആറില്‍ വിവിധ ഡിവൈസുകളില്‍ ലഭ്യമാകും. 89 രൂപയ്‍ക്ക് ഒരു മൊബൈല്‍ എഡിഷൻ, തെരഞ്ഞെടുത്ത ഓപ്പറേറ്റേഴ്‍സില്‍ ആമസോണ്‍ പ്രൈം വീഡിയോ ലഭ്യമാക്കുന്നുണ്ട്. ഡിസ്‍നി പ്ലസ് ഹോട്ട്സ്റ്റാര്‍ മൊബൈല്‍ പ്ലാൻ വാര്‍ഷിക നിരക്ക് 499 രൂപയാണ്.
ഡിസ്‍നി പ്ലസ് ഹോട്ട്‍സ്റ്റാര്‍ സൂപ്പര്‍ രണ്ട് ഡിവൈസില്‍ ഒരേസമയം 899 രൂപ വാര്‍ഷിക നിരക്കില്‍ ലഭ്യമാക്കുന്നുണ്ട്. ഡിസ്‍നി പ്ലസ് ഹോട്ട്‍സ്റ്റാര്‍ പ്രീമിയം 4കെ റെസല്യൂഷനില്‍ നാല് ഡിവൈസുകളില്‍ 1499 മാസ നിരക്കിലും ലഭ്യമാണ്. വിവിധ ഒടിടി പ്ലാറ്റ്‍ഫോമുകള്‍ ഇന്ത്യൻ വിപണിയില്‍ മേധാവിത്തം നേടാൻ ശ്രമിക്കുമ്പോള്‍ ഇപോള്‍ വൻ കുറവുകള്‍ പ്രഖ്യാപിച്ച് നെറ്റ്‍ഫ്ലിക്സ് രംഗത്ത് എത്തുകയും ചെയ്‍തു. നെറ്റ്‍ഫ്ലിക്സിന്റെ പ്രഖ്യാപനം എന്ത് മാറ്റമാണ് ഇന്ത്യയുടെ ഒടിടി പ്ലാറ്റ്ഫോമില്‍ വരുത്തുകയെന്ന് സമീപ ദിവസങ്ങളില്‍ അറിയാം.
- Advertisement -