ഷിംല: ഹിമാചല്‍ പ്രദേശില്‍ മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നില്‍ പുള്ളിപ്പുലിയെ കണ്ടെത്തി. പുള്ളിപ്പുലിയെ കണ്ട സ്ത്രീ ഓടി രക്ഷപ്പെട്ടു.
വെള്ളിയാഴ്ച ഷിംലയിലാണ് സംഭവം. ജനവാസകേന്ദ്രത്തിലാണ് പുള്ളിപ്പുലിയെ കണ്ടത്. മുഖ്യമന്ത്രിയുടെ വസതി ഉള്‍പ്പെടുന്ന അതീവ സുരക്ഷാമേഖലയില്‍ പുള്ളിപ്പുലിയെ കണ്ടത് ജനങ്ങളില്‍ പരിഭ്രാന്തി പരത്തി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രദേശത്ത് പുള്ളിപ്പുലിയെ കണ്ടുവരുന്നുണ്ട്.
- Advertisement -
വീടിന് സമീപം കുറ്റിക്കാടിലാണ് പ്രദേശവാസിയായ അനിത പുലിയെ കണ്ടത്. പുള്ളിപ്പുലിയെ കണ്ട മാത്രയില്‍ തന്നെ യുവതി ഓടിരക്ഷപ്പെട്ടു. പുലിയെ പിടികൂടാന്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.
- Advertisement -