തിരുവനന്തപുരം: പോത്തൻകോട് സുധീഷ് വധക്കേസിലെ പ്രതിയെ തിരക്കി പോയ പൊലീസുകാർ സഞ്ചരിച്ച വള്ളം മറിഞ്ഞു. ഒരു പൊലീസുകാരൻ കൊല്ലപ്പെട്ടു. എസ്പി ക്യാംപിലെ പൊലീസുകാരൻ ബാലുവാണ് മരിച്ചത്. വെള്ളത്തിൽ വീണ ബാലുവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വർക്കല ഇടവ പണയിലാണ് സംഭവം. വർക്കല സിഐയും രണ്ടു പോലീസുകാരുമാണ് വള്ളത്തിലുണ്ടായിരുന്നത്.
സിഐയും വള്ളത്തിലുണ്ടായിരുന്ന മറ്റൊരു പൊലീസുകാരനും രക്ഷപ്പെട്ടു. ഗുരുതരാവസ്ഥയിലുള്ള പൊലീസുദ്യോഗസ്ഥനെ വർക്കല സർക്കാർ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
- Advertisement -