കൊല്ലം∙ കണ്ണനല്ലൂരില്‍ മണ്ണിടിഞ്ഞു വീണ് തൊഴിലാളി മരിച്ചു. ചേരിക്കോണം സ്വദേശി പ്രദീപാണ് മരിച്ചത്. ഒരാള്‍ക്ക് പരുക്കേറ്റു. രാവിലെ പത്തരയ്ക്ക് നിര്‍മാണ ജോലിക്കിടെയാണ് അപകടം. സ്വകാര്യ വ്യക്തിയുടെ ഭൂമിയിൽ നിർമാണ പ്രവർത്തനങ്ങൾക്കു വേണ്ടി മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മണ്ണ് മാറ്റുന്നതിനിടെയാണ് അപകടം ഉണ്ടായത്.
മുകൾ ഭാഗത്തുനിന്ന് മണ്ണിടിഞ്ഞ് താഴേക്കു വീഴുകയായിരുന്നു. താഴെ നിന്ന രണ്ടു തൊഴിലാളികളാണ് അപകടത്തിൽപെട്ടത്. ഉടൻ തന്നെ നാട്ടുകാരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തുകയും ഇരുവരെയും പുറത്തെടുക്കുകയും ചെയ്തു. പൊലീസും വൈകാതെ സ്ഥലത്തെത്തി. ആശുപത്രിയിൽ വച്ചാണ് പ്രദീപിന്റെ മരണം. സാരമായി പരുക്കേറ്റ അതിഥിത്തൊഴിലാളി ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.
- Advertisement -