Ultimate magazine theme for WordPress.

കൂട്ടത്തിലെ കൊച്ചുകുഞ്ഞിനെ നായ കൊന്നു, ​ഗ്രാമത്തിലെ 250 നായകളെ കൊന്നൊടുക്കിയിട്ടും പ്രതികാരം തീരാതെ കുരങ്ങുപട

0

മുംബൈ: മഹാരാഷ്ട്രയിലെ  ബീഡ് ​ജില്ലയിലെ ഒരു ചെറിയ ​ഗ്രാമമായ ലാവൂളിൽ ഇപ്പോൾ നായകൾ ഇല്ലെന്ന് തന്നെ പറയാം. എവിടെയെങ്കിലും ഒന്നിന്റെ നിഴലെങ്കിലും കണ്ടാൽ പിന്നെ അതിന്റെ മരണം സുനിശ്ചിതം. നായകളെ  തുടച്ച് നീക്കിയതിന് പിന്നിൽ മനുഷ്യരല്ല, പകരം ഒരു കൂട്ടം കുരങ്ങുകളാണ്. കുറച്ച് നാളുകൾക്ക് മുമ്പ് ഒരു കുരങ്ങ് കുഞ്ഞിനെ നായകൾ കൊന്നു, അതാണ് എല്ലാത്തിനും തുടക്കം. പിന്നീടങ്ങോട്ട് യുദ്ധം പ്രഖ്യാപിക്കുകയായിരുന്നു കുരങ്ങുപട. കണ്ണിൽ കണ്ട നായകളെയെല്ലാം കുരങ്ങുകൾ  കൂട്ടമായി കൊന്നൊടുക്കി. ഇനി ഈ ​ഗ്രാത്തിൽ നായകൾ അവശേഷിക്കുന്നില്ലെന്നാണ് ജനങ്ങൾ പറയുന്നത്.

കുട്ടി കുരങ്ങ് ചത്ത അന്ന് മുതൽ അവ‍ർ നായകളെ നോട്ടമിട്ടു. നായകളെ കണ്ടെത്തി വലിച്ചിഴച്ച് കെട്ടിടത്തിന് മുകളിലേക്ക് കൊണ്ടുപോയി താഴേക്ക് വലിച്ചെറിഞ്ഞാണ് കുരങ്ങാൻമാ‍ർ കൊന്ന് പ്രതികാരം തീ‍ർക്കുന്നത്. ഒരു നായയെ പോലും ബാക്കി വയ്ക്കാതെ പ്രതികാരം തുട‍ർന്നതോടെ നാട്ടുകാ‍ർ വനംവകുപ്പിനെ വിവരമറിയിച്ചു. വനംവകുപ്പ് ഉദ്യോ​ഗസ്ഥരെത്തിയെങ്കിലും ഒരു കുരങ്ങിനെപ്പോലും പിടികൂടാനാകാതെയാണ്  അവ‍ർ മടങ്ങിയത്.

- Advertisement -

ഇതുവരെ 250 നായകളെയാണ് കുരങ്ങുകൾ കൊന്നൊടുക്കിയത്. വനംവകുപ്പും തോറ്റതോടെ കുരങ്ങുകളുമായി നേരിട്ട് പോരിനിറങ്ങാൻ പ്രദേശവാസികൾ തീരുമാനിച്ചു. എന്നാൽ ഫലമുണ്ടായില്ല. നായകളെ രക്ഷിക്കുന്നതിനിടെ പല‍ർക്കും കെട്ടിടത്തിൽ നിന്ന് വീണ് പരിക്കേറ്റു. ഇതോടെ ഇവ‍ർ മനുഷ്യരെയും ഉപദ്രവിക്കാൻ തുടങ്ങി. ഇപ്പോഴിതാ ചെറിയ കുട്ടികളെയും ആക്രമിക്കാൻ തുടങ്ങിയിരിക്കുകയാണ്. സ്കൂളിൽ പോകുന്ന കുട്ടികളെ കുരങ്ങുകൾ ആക്രമിക്കുന്നതായാണ് നാട്ടുകാ‍ർ പറയുന്നത്.

- Advertisement -

Leave A Reply

Your email address will not be published.