കോട്ടയം: കുളത്തിൽ നീന്തൽ പഠിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു. പുഴവാത് കൊട്ടാരച്ചിറ സ്വദേശി ഷാജിയുടെയും സതിയുടെയും മകൻ വിഷ്ണു (28) ആണ് മരിച്ചത്. സഹോദരനും സുഹൃത്തുക്കൾക്കൊപ്പമാണ് വിഷ്ണു നീന്തൽ പഠിക്കാനെത്തിയത്.
ഇന്നലെ വൈകിട്ട് ആറരയോടെ വാഴപ്പള്ളി വില്ലേജ് ഓഫിസിനു സമീപമുള്ള കുളത്തിലായിരുന്നു സംഭവം. സഹോദരൻ കണ്ണനും സുഹൃത്തുക്കളും വിഷ്ണുവിനൊപ്പം ഉണ്ടായിരുന്നു. നീന്തൽ പഠിക്കാൻ ശ്രമിക്കുന്നതിനിടെ ആഴമുള്ള ഭാഗത്തേക്കു പോയപ്പോഴാണ് അപകടമുണ്ടായത്.
- Advertisement -
ഹോർട്ടികോർപ് ജീവനക്കാരനായ വിഷ്ണു എഐവൈഎഫ് മുൻ മണ്ഡലം സെക്രട്ടറി ആയിരുന്നു. സിപിഐ ടൗൺ സൗത്ത് ലോക്കൽ കമ്മിറ്റി അംഗം, എഐടിയുസി ഹോർട്ടി കോർപ് യൂണിയൻ സെക്രട്ടറി എന്നീ പദവികളും വഹിക്കുന്നുണ്ട്. ഭാര്യ: പ്രീതി, മകൾ: ദക്ഷ.
- Advertisement -