സെക്ഷ്വാലിറ്റിയിൽ ആത്മവിശ്വാസമുള്ള ഒരു സ്ത്രീയുടെ മനോഭാവമായിരുന്നു അത്’; ‘ഊ ആണ്ടാവ’ പാട്ടിനേക്കുറിച്ച് സാമന്ത
അല്ലു അർജുൻ നായകനായെത്തി വൻ ഹിറ്റായി മാറിയ ചിത്രമാണ് പുഷ്പ. ചിത്രത്തിൽ ഒരു ഐറ്റം സോങ്ങിൽ നടി സാമന്തയും എത്തിയിരുന്നു. ഊ ആണ്ടാവ… എന്ന പാട്ടിലെ സാമന്തയുടെ പെർഫോമൻസും ആരാധകർക്കിടയിൽ തരംഗം തീർത്തിരുന്നു. ഇപ്പോഴിതാ ഈ പാട്ടിന്റെ ഷൂട്ടിങ് അനുഭവം പങ്കുവച്ചിരിക്കുകയാണ് സാമന്ത. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു സാമന്തയുടെ തുറന്നു പറച്ചിൽ. പാട്ടിന്റെ ഷൂട്ടിന് മുന്നോടിയായി 500 ഓളം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ക്കു മുന്നില്‍ താന്‍ വിറയ്ക്കുകയായിരുന്നുവെന്ന് സാമന്ത പറയുന്നു.
“ഞാന്‍ മറ്റുള്ളവര്‍ക്ക് എന്തെങ്കിലും സന്ദേശം കൊടുക്കാനാണ് ചില കാര്യങ്ങള്‍ ചെയ്യുന്നതെന്ന് വിശ്വസിക്കാനാണ് പലര്‍ക്കും ഇഷ്ടം. എന്നാല്‍ എന്നെ തന്നെ വെല്ലുവിളിക്കാനാണ് ഞാന്‍ അത്തരം കാര്യങ്ങള്‍ ഏറ്റെടുക്കുന്നത്. ജീവിത്തിലൊരിക്കലും ഞാനന്നെ കാണാന്‍ കൊള്ളാവുന്ന, ഹോട്ടായ സ്ത്രീയായി കരുതിയിരുന്നില്ല.
- Advertisement -
അത് അഭിനയിച്ചു ഫലിപ്പിക്കാന്‍ എനിക്ക് പറ്റുമോയെന്ന് ശ്രമിക്കാനുള്ള അവസരമായാണ് ഞാന്‍ ‘ഊ ആണ്ടവ’യെ കണ്ടത്. അത്തരമൊന്ന് ഞാന്‍ മുൻപ് ചെയ്തിരുന്നില്ല. അതിനാല്‍ അത് ഞാൻ സ്വയം ഏറ്റെടുത്ത വെല്ലുവിളി ആയിരുന്നു. ഒരിക്കല്‍ മാത്രമേ അത് ചെയ്യാന്‍ പോവുന്നുള്ളൂ. അതിനാല്‍ ഞാന്‍ ആ വെല്ലുവിളി ഏറ്റെടുത്ത് ചെയ്യാന്‍ തീരുമാനിച്ചു”.- സാമന്ത പറഞ്ഞു.
“ആരെങ്കിലും എന്നെ അത്രയും ഹോട്ട് ലുക്കിൽ പ്രതീക്ഷിച്ചിട്ടുണ്ടാകുമോ?. ഞാനെപ്പോഴും ക്യൂട്ടായ, ബബ്ലിയായ, അടുത്ത വീട്ടിലെ കുട്ടിയുടെ വേഷങ്ങളായിരുന്നു ചെയ്തിരുന്നത്. ആ പാട്ട് ഒരിക്കലും ഡാൻസിനേക്കുറിച്ച് ആയിരുന്നില്ല. അത് ലൈംഗികതയിൽ അത്രയും ആനന്ദം കണ്ടെത്തുന്ന, ആത്മവിശ്വാസമുള്ള ഒരു സ്ത്രീയുടെ മനോഭാവത്തേക്കുറിച്ചായിരുന്നു. എന്നാല്‍, ഞാന്‍ ഇതൊന്നുമായിരുന്നില്ല.
മുൻപൊരിക്കലും ലഭിക്കാത്ത അവസരമായിരുന്നു. സ്റ്റീരിയോടൈപ്പുകള്‍ തകര്‍ക്കാന്‍ ഉദ്ദേശിച്ചാണ് സ്വയം വെല്ലുവിളി ഏറ്റെടുത്തത്. ആദ്യ ഷോട്ടിന് മുൻപ് ഞാൻ 500 ജൂനിയർ ആർട്ടിസ്റ്റുകളുടെ മുന്നിൽ വിറയ്ക്കുകയായിരുന്നു. എനിക്ക് വളരെ പേടി തോന്നിയിരുന്നു”.- സാമന്ത കൂട്ടിച്ചേർത്തു.
- Advertisement -