Ultimate magazine theme for WordPress.

എസ്ഡിപിഐ നേതാവിന്റെ കൊലപാതകം: രണ്ടുപേര്‍ അറസ്റ്റില്‍

0

ആലപ്പുഴയിലെ എസ്ഡിപിഐ നേതാവിന്‍റെ വധത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. ഗൂഢാലോചനയില്‍ പങ്കെടുത്ത മണ്ണഞ്ചേരി സ്വദേശികളായ കൊച്ചുകുട്ടനും പ്രസാദുമാണ് പിടിയിലായത്. പ്രസാദ് ആണ് കൊലയാളിസംഘത്തെ സംഘടിപ്പിച്ചതും വാഹനം എത്തിച്ചുനല്‍കിയതുമെന്ന് എസ്.പി. വി.ജയ്ദേവ്  പറഞ്ഞു. സംഘത്തില്‍ പത്തുപേരുണ്ടെന്ന് തിരിച്ചറിഞ്ഞതായി എഡിജിപി: വിജയ് സാഖറെ പറഞ്ഞു. ഗൂഢാലോചനയില്‍ പങ്കെടുത്തവരെക്കുറിച്ചും അന്വേഷിക്കുമെന്നും എഡിജിപി.

ബി.ജെപി നേതാവ് രണ്‍ജിത് വധക്കേസില്‍ 12 പ്രതികളെന്ന് വിജയ് സാഖറെ പറഞ്ഞു. പ്രതികളുടെ എണ്ണം കൂടാമെന്നും പേരുള്‍പ്പെടെ നിര്‍ണായകവിവരങ്ങള്‍ ലഭിച്ചെന്നും അദ്ദേഹം പറഞ്ഞു

- Advertisement -

Leave A Reply

Your email address will not be published.