ആലപ്പുഴയിലെ എസ്ഡിപിഐ നേതാവ് ഷാനെ ഇടിച്ചിട്ട കാര്‍ കണ്ടെത്തി. കണിച്ചുകുളങ്ങരയിൽ നിന്നാണ് കാര്‍ കണ്ടെത്തിയത്. ദൃശ്യങ്ങള്‍ മനോരമ ന്യൂസിന് ലഭിച്ചു. അതേസമയം, ഷാൻ വധത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. ഇന്നലെ പൊലീസ് കസ്റ്റഡിയിലെടുത്ത മണ്ണഞ്ചേരി സ്വദേശികളായ കൊച്ചുകുട്ടന്റെയും പ്രസാദിന്റെയും അറസ്റ്റാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇരുവരും കൊലപാതകത്തിന്റെ ഗൂഢാലോചനയില്‍ പങ്കെടുത്തെന്ന് എസ്.പി വി.ജയ്ദേവ് പറഞ്ഞു. പ്രസാദ് ആണ് കൊലയാളിസംഘത്തെ തയാറാക്കിയതും വാഹനം എത്തിച്ചുനല്‍കിയതും എന്ന് പൊലീസ് വ്യക്തമാക്കി.
- Advertisement -