കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ഹല്‍ദിയയില്‍ ഐഒസി റിഫൈനറിയിലുണ്ടായ സ്‌ഫോടനത്തില്‍ മൂന്നു മരണം. 44പേര്‍ക്ക് പരിക്കേറ്റു. സംഭവ സ്ഥലത്ത് അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.
പരിക്കേറ്റവരില്‍ 37പേരെ ആശുപത്രികളിലേക്ക് മാറ്റിയെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ ഏഴുപേരുടെ നില അതീവ ഗുരുതരമാണ്.
- Advertisement -
അറ്റകുറ്റപ്പണി നടന്നുകൊണ്ടിരുന്ന ഗോഡൗണിലാണ് തീപിടിത്തമുണ്ടായതെന്ന് ഐഒസി വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി. നിലവിലെ സാഹചര്യം നിയന്ത്രണത്തിലാണെന്നും ഐഒസി വ്യക്തമാക്കി.
- Advertisement -