ഹെലികോപ്റ്റർ തകർന്ന് ആകാശത്തുനിന്ന് സെർജ് ഗെല്ലെ പതിച്ചത് മരണ മുഖത്തേക്കായിരുന്നു. എന്നാൽ മരണത്തിനും പിടികൊടുക്കാതെ അയാൾ 12 മണിക്കൂർ നീന്തി ജീവിതത്തിലേക്ക് തിരിച്ചെത്തി. ഹോളിവുഡ് സിനിമകളെ വല്ലുന്ന സാഹസികതയാണ് മഡഗാസ്കറിലെ ആഭ്യന്തരമന്ത്രിയായ സെർജ് ഗെല്ലെയുടെ ജീവിതത്തിൽ കഴിഞ്ഞ കുറച്ച് മണിക്കൂറുകൾക്കുളളിൽ സംഭവിച്ചത്.
ഗെല്ലെ അടക്കം നാല് പേരുമായാണ് ഹെലികോപ്റ്റർ പറന്നുയർന്നത്. എന്നാൽ മഡഗാസ്കർ ദ്വീപിലെ വടക്ക് കിഴക്ക് ഭാഗത്തെത്തിയതോടെ ഹെലികോപ്റ്റർ തകർന്നു. കോപ്റ്ററിൽ നിന്ന് താഴേക്ക് പതിച്ച സെർജ് ഗെല്ലെ 12 മണിക്കൂറാണ് കടലിൽ ജീവനുമായി പോരാടിയത്. ഒടുവിൽ ജീവനോടെ തന്നെ കരയിലെത്തി. തനിക്ക് അൽപ്പം തണുപ്പ് തോനുന്നുണ്ടെന്നും എന്നാൽ പരിക്കുപറ്റിയിട്ടില്ലെന്നുമായിരുന്നു ഗെല്ലെയുടെ അപകടത്തോടുള്ള പ്രതികരണം. ഒപ്പമുണ്ടായിരുന്ന ഒരു പൊലീസ് ഓഫീസറും ഗെല്ലെയ്ക്കൊപ്പം തീരത്തെത്തി. എന്നാൽ ഒപ്പമുണ്ടായിരുന്ന മറ്റ് രണ്ട് പേർക്കായി തിരച്ചിൽ തുടരുകയാണ്.
- Advertisement -
എനിക്ക് മരിക്കാനുള്ള സമയം ഇതുവരെയും ആയിട്ടില്ല – 57 കാരനായ ഗെല്ലെ പറഞ്ഞു. മഡഗാസ്കർ കടലിൽ ബോട്ട് മറിഞ്ഞ് നിരവധി പേർ മരിച്ചതിന് പിന്നാലെ സ്ഥലം സന്ദർശിക്കാൻ പോകുന്നതിനിടെയാണ് ഹെലികോപ്റ്റർ തകർന്നത്. ബോട്ട് അപകടത്തിൽ 39 പേരോളം മരിച്ചുവെന്നാണ് പുറത്തുവരുന്ന കണക്കുകൾ. തകർന്ന ഹെലികോപ്റ്ററിന്റെ സീറ്റ് ഒഴുകാൻ സഹായമാകുന്ന തരത്തിൽ ഉപയോഗിച്ചാണ് ഗല്ലെ രക്ഷപ്പെട്ടത്.
- Advertisement -