തിരുവനന്തപുരം: തിരക്കഥാകൃത്തും സംവിധായകനുമായി രഞ്ജിത് ചലച്ചിത്ര അക്കാദമി ചെയര്‍മാനാകും. എംജി ശ്രീകുമാര്‍ സംഗീത നാടകനാടക അക്കാദമി ചെയര്‍മാനാകും. സിപിഎം സെക്രട്ടേറിയറ്റിന്റെതാണ് തീരുമാനം.
ഇത് സംബന്ധിച്ച ഉത്തരവ് നാളെ ഇറങ്ങും.നിലവില്‍ സംവിധായകന്‍ കമല്‍ ആണ് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍. 2016ലായിരുന്നു അദ്ദേഹത്തെ ചെയര്‍മാനായി തിരഞ്ഞെടുത്തത്. കെ.പി.എസി ലളിതയാണ് നിലവിൽ സംഗീത നാടക അക്കാദമി ചെയർപേഴ്സൺ.
- Advertisement -
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് നോര്‍ത്തില്‍ രഞ്ജിത് സിപിഎം സ്ഥാനാര്‍ഥിയാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ പ്രാദേശിക എതിര്‍പ്പിനെ തുടര്‍ന്ന് തോട്ടത്തില്‍ രവീന്ദ്രനെ സ്ഥാനാര്‍ഥിയാക്കുകയായിരുന്നു.
- Advertisement -