Ultimate magazine theme for WordPress.

വീടിനു തീ പിടിക്കുകയാണെങ്കിൽ ഞാനതുമെടുത്താവും പുറത്തേക്കോടുക; അഹാന പറയുന്നു

0

സോഷ്യൽ മീഡിയയുടെ പ്രിയതാരമാണ് നടി അഹാന കൃഷ്ണ. ഒരു വ്ലോഗർ എന്ന രീതിയിലും സോഷ്യൽ മീഡിയ താരമെന്ന നിലയിലുമൊക്കെ ഏറെ ശ്രദ്ധ നേടിയ അഹാനയ്ക്ക് വലിയൊരു ആരാധകവൃന്ദം തന്നെയുണ്ട്. അടുത്തിടെ തോന്നൽ എന്ന മ്യൂസിക് വീഡിയോ സംവിധാനം ചെയ്തും അഹാന ശ്രദ്ധ നേടിയിരുന്നു.

അഹാനയുടെ ഒരു വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. മാനസികമായി തനിക്കേറെ അടുപ്പമുള്ള വീട്ടിലെ ഒരു വസ്തുവിനെ കുറിച്ച് പറയുകയാണ് അഹാന.

- Advertisement -

“ഞാൻ എല്ലാറ്റിനോടും വളരെ അറ്റാച്ച്ഡ് ആയൊരു വ്യക്തിയാണ്. എനിക്കേറെ അടുപ്പമുള്ള ഒരു വസ്തുവിനെ കുറിച്ച് പറയുകയാണെങ്കിൽ, ഞാൻ ജനിക്കുന്നതു മുതൽ ഒരു വർഷത്തോളം എല്ലാ കാര്യങ്ങളും അമ്മ എഴുതി വച്ച ഒരു ഡയറിയുണ്ട്. ഞാൻ ആലോചിക്കാറുണ്ട്, വീടിനു തീ പിടിക്കുകയാണെങ്കിൽ ഞാനതും എടുത്താവും പുറത്തോട്ട് ഓടുക എന്ന്,” അഹാന പറയുന്നതിങ്ങനെ.

ജീവിതപങ്കാളിയ്ക്ക് വേണ്ട ഗുണങ്ങൾ എന്താണെന്ന ചോദ്യത്തിന്, ആദ്യത്തെ കാര്യം പങ്കാളി വളരെ ജനുവിനായ വ്യക്തിയായിരിക്കണം എന്നാണെന്നും അഹാന പറയുന്നു. പൊതുവെ ഉത്തരവാദിത്വമുള്ള ഒരാളാണ് താനെന്നും അതിനാൽ ആരെങ്കിലും ഉത്തരവാദിത്വമില്ലാതെ പെരുമാറുന്നത് കാണുമ്പോൾ അതു തനിക്ക് ഇഷ്ടപ്പെടാറില്ലെന്നും അഹാന കൂട്ടിച്ചേർത്തു.

- Advertisement -

Leave A Reply