Ultimate magazine theme for WordPress.

‘മിന്നൽ മുരളി’യിലെ ടൊവിനോയുടെ ബോഡി ഡബിൾ; ഇതാണ് സെഫ ഡെമി‍ർബാസ്

0

മലയാള സിനിമ ഇന്നുവരെ കണ്ടിട്ടില്ലാത്ത ആക്‌ഷൻ രംഗങ്ങളായിരുന്നു ‘മിന്നൽ മുരളി’യുടെ ഹൈലൈറ്റ്. ഹോളിവുഡ് ആക്‌ഷൻ ഡയറക്ടർ ആയ വ്ലാഡ് റിം ബർഗും ടീമുമായിരുന്നു ഇതിന് പിന്നിൽ പ്രവർത്തിച്ചത്. വ്ലാഡിന്റെ ടീമിൽ തന്നെ ഉണ്ടായിരുന്ന ജ‍ർമൻ സ്വദേശി സെഫ ഡെമി‍ർബാസ് ആണ് ചിത്രത്തിൽ ടൊവീനോയ്ക്കു വേണ്ടി ബോഡി ഡബിൾ ചെയ്തത്.

സിനിമയിലെ  ബസ് അപകടം ഉള്‍പ്പെടെയുള്ള നിരവധി സീനുകളിൽ ടൊവിനോയുടെ ബോഡി ഡബിളായെത്തിയത് സെഫയായിരുന്നു. ഇപ്പോഴിതാ മിന്നൽ മുരളിയിലേക്ക് തനിക്ക് അവസരം നൽകിയതിന് നന്ദി അറിയിച്ച് സെഫ കുറിച്ച വാക്കുകളാണ് ആരാധകരുടെ ഇടയിൽ ശ്രദ്ധനേടുന്നത്.

- Advertisement -

https://www.instagram.com/p/CX9UE4csEzW/

‘ജീവിച്ചിരിക്കുന്നതിൽ ഏറ്റവും വേഗതയേറിയ മനുഷ്യനായ ടൊവിനോ സാറിനോടൊപ്പം. സെറ്റിലെ ആദ്യ ദിവസത്തിന് മുമ്പ്, ഈ സിനിമ എന്തിനെക്കുറിച്ചായിരിക്കുമെന്ന് എനിക്ക് ഒരു സൂചനയും ഉണ്ടായിരുന്നില്ല, ‘മിന്നൽ മുരളി’യുടെ പിന്നിലെ കാഴ്ചയെക്കുറിച്ച് ഒന്നും അറിയില്ലായിരുന്നു. സെറ്റിൽ എല്ലാവരും വളരെയധികം അഭിനിവേശം ചെലുത്തുന്നതും മറ്റും കണ്ട് ഇത് വളരെ വലുതായിരിക്കുമെന്ന് എനിക്ക് പെട്ടെന്ന് മനസ്സിലായി.

https://www.instagram.com/p/CYEzTfBsvJp/

എന്നെ ‘മിന്നൽ മുരളി’യിലേക്ക് ക്ഷണിച്ചതിന് ബേസിൽ ജോസഫ്, കെവിൻ, സോഫിയ പോൾ എന്നിവർക്ക് നന്ദി, മലയാള സിനിമയിലെ സൂപ്പർഹീറോയ്ക്ക് വേണ്ടി അഭിനയിക്കാൻ അനുവദിച്ചതിന് നന്ദി. എനിക്ക് ശരിക്കും ബഹുമാനം തോന്നുന്നു. കേരളത്തിലെ നിങ്ങളുടെ മഹത്തായ ആതിഥ്യത്തിന് നന്ദി. സെറ്റിലെ കഠിനാധ്വാനികളായ ചെന്നൈയിൽ നിന്നുള്ള സ്റ്റണ്ട്മാസ്റ്റേഴ്സ് സന്തോഷ്, കലൈ കിങ്സൺ, ബാലഗോപാൽ എന്നിവരുടെ ആത്മസമർപ്പണത്തിനും നന്ദി പറയുന്നു.’–സെഫയുടെ വാക്കുകൾ.

- Advertisement -

Leave A Reply