മുൻ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ജുലൻ ഗോസ്വാമിയുടെ ജീവിതം സിനിമയാകുന്നു. ഛക്ദ എക്സ്പ്രസ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ അനുഷ്ക ശർമയാണ് നായികയായെത്തുന്നത്.
“ഇത് വളരെ സവിശേഷമായ ഒരു സിനിമയാണ്, കാരണം ഇത് ഒരു വലിയ ത്യാഗത്തിന്റെ കഥയാണ്…മുൻ ഇന്ത്യൻ ക്യാപ്റ്റൻ ജുലൻ ഗോസ്വാമിയുടെ ജീവിതത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരുക്കുന്ന ചക്ദ എക്‌സ്‌പ്രസ്, വനിതാ ക്രിക്കറ്റിന്റെ ലോകത്തേക്ക് കണ്ണു തുറക്കുന്ന ചിത്രമാണ്. ഒരു ക്രിക്കറ്റ് താരമാകാനും ആഗോള വേദിയിൽ തന്റെ രാജ്യത്തിന് അഭിമാനം നൽകാനും ജുലൻ തീരുമാനിച്ച സമയം കായികരംഗത്തെ കുറിച്ച് ചിന്തിക്കാൻ പോലും സ്ത്രീകൾക്ക് സാധിക്കാതിരുന്ന സമയമായിരുന്നു. ഈ സിനിമ അവരുടെ ജീവിതത്തെയും വനിതാ ക്രിക്കറ്റിനെയും രൂപപ്പെടുത്തിയ നിരവധി സംഭവങ്ങളുടെ നാടകീയമായ പുനരാഖ്യാനമാണ്…” ചിത്രത്തിന്റെ പ്രമോ പങ്കുവച്ച് അനുഷ്ക കുറിച്ചു.
- Advertisement -
‘ക്രിക്കറ്റ് ഒരു മതമാണെങ്കിൽ എന്തുകൊണ്ട് പുരുഷന്മാർ മാത്രം ദൈവങ്ങളാകുന്നു?’ എന്നാണ് പ്രമോ വീഡിയയിൽ കുറിച്ചിരിക്കുന്ന വാക്കുകൾ
മകൾ വാമികയുടെ ജനന ശേഷം അനുഷ്ക ആദ്യമായി അഭിനയിക്കുന്ന ചിത്രമാണ് ഛക്ദ എക്സ്പ്രസ്. പ്രോസിത് റോയ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അഭിഷേക് ബാനർജിയാണ് ചിത്രത്തിന്റെ കഥ. ക്ലീൻ സ്ലേറ്റ് ഫിലിംസ് ആണ് ചിത്രം നിർമിക്കുന്നത്. നെറ്റ്ഫ്ലിക്സ് റിലീസായെത്തുന്ന സിനിമയുടെ ചിത്രീകരണം ഉടൻ ആരംഭിക്കും.
- Advertisement -