Ultimate magazine theme for WordPress.

അതിഥി തൊഴിലാളിയുടെ പരാക്രമം; കടയില്‍ സാധനങ്ങള്‍ വലിച്ചെറിഞ്ഞു, തറയില്‍ കിടന്നു

0

കാഞ്ഞൂര്‍: കാഞ്ഞൂര്‍ പാറപ്പുറത്ത് അതിഥി തൊഴിലാളി കടയില്‍ സാധനങ്ങള്‍ വലിച്ചെറിഞ്ഞു. വെളുത്തേപ്പിള്ളി ആന്റണി എന്നയാളുടെ ഇലക്ട്രിക്കല്‍, സിമന്റ് കടയില്‍ കയറിയാണ് ബിഹാര്‍ സ്വദേശിയായ അതിഥി തൊഴിലാണ് അതിക്രമം കാട്ടിയത്. ജോലിക്കാരന്‍ മാത്രമുള്ള സമയത്ത് കടയിലെത്തിയ ഇയാള്‍ പ്രകോപനമൊന്നുമില്ലാതെ ഒച്ചവെക്കുകയും കടയിലെ സാധനങ്ങള്‍ എടുത്തെറിയുകയും ചെയ്തു.

ജീവനക്കാരന്‍ തടയാന്‍ ശ്രമിച്ചതോടെ കടയില്‍ കിടന്നു. എണീപ്പിക്കാന്‍ ശ്രമിച്ചിട്ടും ഇയാള്‍ വഴങ്ങിയില്ല. തുടര്‍ന്ന് നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. ദസറത്ത് മാഞ്ചി എന്നണ് ഇയാള്‍ പേര് പറഞ്ഞതെന്ന് പൊലീസ് പറഞ്ഞു.

- Advertisement -

രണ്ട് ദിവസം മുമ്പാണ് ഇയാള്‍ പാറപ്പുറത്തെ സ്വകാര്യ മില്ലില്‍ ജോലിക്ക് എത്തിയത്. ഇയാള്‍ ലഹരിക്കടിമയാണെന്ന് നാട്ടുകാര്‍ പറഞ്ഞു. കടയിലെ നിരവധി സാധനങ്ങള്‍ ഇയാള്‍ കേടാക്കിയെന്ന് കടയുടമ പറഞ്ഞു.

- Advertisement -

Leave A Reply

Your email address will not be published.