ഇന്ന് ജനുവരി 20. മലയാള സിനിമയുടെ മുത്തച്ഛൻ ഉണ്ണികൃഷ്ണൻ നമ്പൂതിരി ഓർമയായിട്ട് ഇന്ന് ഒരുവർഷം തികയുകയാണ്. കുസൃതി നിറഞ്ഞ ചിരിയും സംസാരവുമായി മലയാളികളുടെ മനസ്സിൽ ഇടംനേടിയ ഉണ്ണികൃഷ്ണൻ നമ്പൂതിരി ഇനിയില്ലെന്ന സത്യം ഉൾക്കൊള്ളാൻ ഒരുവർഷത്തിനിപ്പുറവും ആർക്കും സാധിച്ചിട്ടില്ല.
1922 ഒക്ടോബർ 25 ന് കണ്ണൂർ ജില്ലയിലെ പയ്യന്നൂരിൽ കോറം പുല്ലേരി വാദ്ധ്യാരില്ലത്ത് നാരായണ വാദ്ധ്യാരുടെയും ദേവകി അന്തർജ്ജനത്തിന്റെയും മകനായാണ് ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ ജനനം. പയ്യന്നൂർ ബോയ്സ് ഹൈസ്ക്കൂളിലാണ് അദ്ദേഹം പഠിച്ചത്. കുടുംബക്ഷേത്രത്തിലെ പൂജാരിയായും മറ്റുമാണ് വാർധക്യ കാലമെത്തുന്നതുവരെ അദ്ദേഹം ജീവിച്ചത്.
- Advertisement -
കമ്യൂണിസ്റ്റ് സഹയാത്രികനായിരുന്നു ഉണ്ണികൃഷ്ണൻ നമ്പൂതിരി. പാർട്ടി പ്രവർത്തനവുമായി ബന്ധപ്പെട്ട് എകെജി ഒളിവിൽ കഴിഞ്ഞത് ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ വീട്ടിലായിരുന്നുവെന്ന് അദ്ദേഹം ഓർത്തെടുക്കാറുണ്ട്. എകെജി അയച്ച കത്തുകള്‍ അദ്ദേഹം നിധിപോലെ സൂക്ഷിച്ചിരുന്നു.
കഴിഞ്ഞ വർഷം കൊവിഡ് ബാധിതനായതിനെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരിശോധനാഫലം നെഗറ്റീവായതിനു ശേഷം വീട്ടിലേക്ക് മാറി. എന്നാൽ തൊട്ടടുത്ത ദിവസം ആരോഗ്യനില വഷളായതിനെ തുടർന്ന് തിരികെ ആശുപത്രിയിലെത്തിക്കുകയും മരണം സംഭവിക്കുകയുമായിരുന്നു.
- Advertisement -