Ultimate magazine theme for WordPress.

ടിക്കറ്റെടുക്കാനും ഫോൺവാങ്ങാനും ഗൂഗിൾ പേ വഴി പണം; പെൺകുട്ടികളുടെ യാത്ര അടിമുടി ദുരൂഹം

0

കോഴിക്കോട്: ചിൽഡ്രൻസ് ഹോമിൽ നിന്ന് പുറത്തുചാടി ആരേയും ഞെട്ടിച്ച് കൊണ്ട് ബെംഗളൂരുവിലെത്തിയ ആറ് പെൺകുട്ടികളുടേയും യാത്ര അടിമുടി ദൂരൂഹം.

കയ്യിൽ പണമില്ലാത്തത് കൊണ്ട് പെൺകുട്ടികൾ അധികം ദൂരെയൊന്നും പോവില്ലെന്നായിരുന്നു പോലീസുകാരും ചിൽഡ്രൻസ് ഹോം അധികൃതരും ആദ്യം കുരുതിയിരുന്നത്. എന്നാൽ മണിക്കൂറുകൾക്കൊണ്ട് ബെംഗളൂരു മഡിവാളവരെ കുട്ടികൾ എത്തിയത് വലിയ അത്ഭുതത്തോടെയാണ് അന്വേഷണ ഉദ്യോഗസ്ഥരും കാണുന്നത്. ചിൽഡ്രൻസ് ഹോമിൽ നിന്നും പുറത്തിറങ്ങിയ കുട്ടികൾ ആദ്യം 500 രൂപ കൊടുത്ത് ഒരു ഫോൺ വാങ്ങിക്കുകയാണ് ചെയ്ത്. ഇതിന്റെ പണം ആരെയോ വിളിച്ച് ഗൂഗിൾ പേ ചെയ്യിച്ചു. തുടർന്ന് ബസ്സിന് കൊടുക്കാനുള്ള തുകയും ആരെയോ വിളിച്ച് കണ്ടക്ടറുടെ ഗൂഗിൾ പേ അക്കൗണ്ടിലേക്ക് അയപ്പിച്ചൂവെന്നാണ് പോലീസ് പറയുന്നത്. ഇതേക്കുറിച്ചും പോലീസ് വിശദമായി അന്വേഷിച്ച് വരികയാണ്. 2000 രൂപ ഗൂഗിൾ പേ ചെയിച്ച് ടിക്കറ്റ് തുകയും കഴിഞ്ഞ് ബാക്കി കുട്ടികൾക്ക് തിരികെ കൊടുത്തുവെന്നാണ് ലഭിക്കുന്ന വിവരം.

- Advertisement -

രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഇവരാണോ ഫോൺ വാങ്ങാനും മറ്റുമുള്ള പണം അയച്ചുകൊടുത്തത് എന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷിച്ച് വരികയാണ്. ഒരു പരിചയവുമില്ലാത്തവർക്ക് പ്രത്യേകിച്ച് പെൺകുട്ടികൾക്ക് അത്ര പെട്ടെന്ന് ബെംഗളൂരുവിൽ മുറി ലഭിക്കാൻ ബുദ്ധിമുട്ടായതിനാൽ കസ്റ്റഡിയിലുള്ള യുവാക്കൾക്ക് പുറമെ മറ്റാരെങ്കിലും ഇതിന് പിന്നിലുണ്ടോയെന്നാണ് പോലീസ് കാര്യമായി അന്വേഷിക്കുന്നത്.

മദ്യം നൽകിയെന്നും ശാരീരികമായി ഉപദ്രവിക്കാൻ ശ്രമിച്ചുവെന്നും മൊഴിയുള്ളതിനാൽ ഗൗരവുമുള്ള വകുപ്പുകൾ ചേർത്ത് തന്നെയായിരിക്കും പോലീസ് കേസന്വേഷണം നടത്തുക. ശനിയാഴ്ച രാവിലെ കോഴിക്കോട്ടെത്തിച്ച കുട്ടികളിൽ ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. വിശദമായ മെഡിക്കൽ പരിശോധനയ്ക്ക് ശേഷം കുട്ടികളെ കോടതിയിൽ ഹാജരാക്കും.

- Advertisement -

Leave A Reply

Your email address will not be published.