Ultimate magazine theme for WordPress.

രോഗിയുടെ ബന്ധുവിന്റെ മുട്ടുകാൽ തല്ലിയൊടിക്കുമെന്ന് ഭീഷണി; ഡോക്ടറെ മാറ്റിനിർത്തി

0

തിരുവനന്തപുരം: രോഗിയുടെ ബന്ധുവിനോട് മുട്ടുകാൽ തല്ലിയൊടിക്കുമെന്ന് ഡോക്ടറുടെ ഭീഷണി. മെഡിക്കൽ കോളേജ് അത്യാഹിതവിഭാഗത്തിൽ ഡോക്ടറും രോഗിയുടെ ബന്ധുക്കളും തമ്മിലുള്ള തർക്കം സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. തുടർന്ന് അന്വേഷണത്തിന്റെ ഭാഗമായി മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോക്ടറെ ഡ്യൂട്ടിയിൽനിന്നും മാറ്റിനിർത്തി.

ജൂനിയർ റെസിഡന്റ് ഡോ. അനന്തകൃഷ്ണനുനേരേയാണ് പരാതിയുയർന്നത്. കഴിഞ്ഞ ദിവസം രോഗിയുടെ എക്സ്‌റേ എടുക്കാൻ ഡോക്ടർ എഴുതിയ കുറിപ്പടിയിൽ ലാബ് ടെക്‌നീഷ്യൻ സംശയമുന്നയിച്ചു. തെറ്റാണെന്നും മാറ്റിയെഴുതണമെന്നും ആവശ്യപ്പെട്ടതിനെ തുടർന്ന് രോഗിയുടെ ബന്ധുക്കൾ ഡോക്ടറെ സമീപിക്കുകയായിരുന്നു.

എന്നാൽ, തന്നെ പഠിപ്പിക്കേണ്ടെന്നും പറഞ്ഞപ്രകാരം എക്സ്‌റേ എടുത്താൽ മതിയെന്നുമായിരുന്നു ഡോക്ടറുടെ മറുപടി. തുടർന്നാണ് ഡോക്ടറും രോഗിയുടെ ബന്ധുക്കളും വാക്കേറ്റമുണ്ടായത്. ആരോഗ്യവിദ്യാഭ്യാസ ഡയറക്ടർ സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്.

- Advertisement -

Leave A Reply