Ultimate magazine theme for WordPress.

ഒരുമയുടെ കരുതലായി ലോ അക്കാദമി എൻഎസ്എസ്

0

തിരുവനന്തപുരം : കേരള ലോ അക്കാദമി ലോ കോളേജിലെ എൻ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പാലിയേറ്റീവ് പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നു.

കോവിഡ് മഹാമാരിയുടെ ഓരോ കാലയളവിലും സാമൂഹികവും സാമ്പത്തികവുമായ പ്രതിസന്ധികൾ മൂലം നിർധനരായ അസുഖബാധിതരും കിടപ്പുരോഗികളുമാണ് കഷ്ടതയിലായത്. എൻഎസ്എസ് വോളന്റിയർമാർ തിരുവനന്തപുരം ജില്ലയിലെ ചെട്ടിവിളാകം ഗ്രാമത്തിൽ നടത്തിയ സർവ്വേയിലൂടെയാണ് സഹായം ആവശ്യമായ നിർധനരായ ക്യാൻസർ രോഗികൾ, വൃക്കരോഗികൾ, കിടപ്പുരോഗികൾ എന്നിവരെ കണ്ടെത്തിയത്. സാമ്പത്തിക സാമൂഹിക സർവേയിൽ കേരള ലോ അകാഡമി ലോ കോളേജിലെ എൻ എസ് എസ് വ്യദ്യാർത്ഥികൾ , പ്രോഗ്രാം ഓഫീസർമാർ , വാർഡ് കൗൺസിലർ എന്നിവർ പങ്കെടുത്തു .

- Advertisement -

അർഹരായവർക്ക് ആവശ്യ മരുന്നുകൾ, സഹായോപകരണങ്ങൾ, അഡൾട്ട് ഡയപ്പർ , ആവശ്യവസ്തുക്കൾ, ഭക്ഷ്യവസ്തുക്കൾ, വസ്ത്രങ്ങൾ എന്നിവയ്ക്ക് പുറമെ കോവിഡ് സാഹചര്യം മുൻനിർത്തി മാസ്കുകൾ, സാനിറ്റയിസറുകൾ മുതലായവയും നൽകുന്നു.

ലോ അക്കാദമി പ്രിൻസിപ്പൽ ഹരീന്ദ്രൻ, പ്രൊഫസർ അനിൽകുമാർ, പ്രോഗ്രാം ഓഫീസർമാരായ അരുൺ വി ഉണ്ണിത്താൻ ,
രേഷ്മ സോമൻ എൻ എന്നിവരോടൊപ്പം  വോളന്റിയർമാരും പങ്കെടുക്കുന്നുണ്ട്. കോവിഡ് മൂന്നാം തരംഗഭീതി ഒഴിയാതെ സി കാറ്റഗറിയിൽ ഉൾപ്പെട്ട തിരുവനന്തപുരം ജില്ലയിൽ കോവിഡ് മാനദണ്ഡങ്ങളെല്ലാം കൃത്യമായി പാലിക്കാനുള്ള  മുന്നൊരുക്കങ്ങൾ നടത്തിയിട്ടുണ്ട്.

- Advertisement -

Leave A Reply

Your email address will not be published.