മുളങ്കുന്നത്തുകാവ്: സൂചി വിഴുങ്ങിയതിനെ തുടർന്ന് ആരോഗ്യനില മോശമായ കുഞ്ഞ് ജീവിതത്തിലേക്ക്. സുചി വിഴുങ്ങിയതിനെ തുടർന്ന് എട്ട് മാസം പ്രായമായ കുഞ്ഞ് അന്നനാളം, ശ്വാസകോശം, തലച്ചോറ് എന്നിവയ്ക്ക് അസുഖം ബാധിച്ചാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയത്.
സേഫ്റ്റി പിൻ പുറത്തെടുക്കാൻ ഡോക്ടർമാർക്കായി. ജനുവരി 19നാണ് മണ്ണുത്തി വല്ലച്ചിറ വീട്ടിൽ വിനോദ് – ദീപ ദമ്പതികളുടെ മകനെ അബോധാവസ്ഥയിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്. പ്രതിരോധ കുത്തിവയ്പിന് കൊണ്ടുപോയപ്പോൾ കുഞ്ഞ് രക്തം ഛർദ്ദി. ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ ഒരു വശം തളരുകയും അബോധാവസ്ഥയിലാവുകയും ചെയ്തു.
- Advertisement -
- Advertisement -