Ultimate magazine theme for WordPress.

കോവിഡിൽ ഇന്ത്യയിൽ രക്ഷിതാക്കൾ നഷ്ടപ്പെട്ടത് 19 ലക്ഷം കുട്ടികൾക്ക്

0

ന്യൂഡൽഹി: കോവിഡ് മഹാമാരിയിൽ രാജ്യത്ത് 19 ലക്ഷം കുട്ടികൾക്ക് രക്ഷിതാക്കളെ നഷ്ടപ്പെട്ടെന്ന് ‘ദ ലാൻസെറ്റ്’ പഠനം. ഇരുപത് രാജ്യങ്ങളിലായി നടത്തിയ പഠനത്തിന്റെ വിശദാംശങ്ങൾ ചൈൽഡ് ആൻഡ് അഡോളസെന്റ് ഹെൽത്ത് ജേണലിൽ പ്രസിദ്ധീകരിച്ചു. ലോകത്താകമാനം 52 ലക്ഷം കുട്ടികൾ അനാഥരായി.

പകർച്ചവ്യാധിയുടെ ആദ്യ 14 മാസത്തിനുശേഷമുള്ള സംഖ്യകളുമായി താരതമ്യപ്പെടുത്തുമ്പോൾ 2021 മേയ് ഒന്നുമുതൽ ഒക്ടോബർ 31 വരെയുള്ള ആറുമാസത്തിനുള്ളിൽ ഇത്തരത്തിൽ അനാഥരായ കുട്ടികളുടെ എണ്ണം ഇരട്ടിയായി. ഇവരിൽ ഭൂരിഭാഗവും 10-17 വയസ്സിനിടയിലുള്ളവരാണ്. കൂടുതൽ വിശദാംശങ്ങൾ ലഭിക്കുന്നതോടെ സംഖ്യ ഉയരാൻ സാധ്യതയുണ്ടെന്ന് ലണ്ടനിലെ ഇംപീരിയൽ കോളേജ് പ്രതിനിധി ജൂലിയറ്റ് അൻവിൻ പറഞ്ഞു.

 

- Advertisement -

Leave A Reply

Your email address will not be published.