Ultimate magazine theme for WordPress.

കൊവിഡ് ഭീതി ഒഴിയുന്നു; കേരളത്തിന് ഇളവുകളുടെ കാലം, തീയറ്ററും ബാറും ഹോട്ടലും 100 ശതമാനം പേർക്കും പ്രവേശനം

0

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകളുടെ കാലം. ഇന്നലെ സർക്കാർ പുറത്തിറക്കിയ പുതിയ നിർദ്ദേശ പ്രകാരം തിയേറ്ററുകളിൽ 100 ശതമാനം പേർക്കും പ്രവേശനം അനുവദിച്ചു. തിയേറ്ററുകൾക്ക് പുറമെ ബാറുകൾ, ക്ലബുകൾ, ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, മറ്റ് ഭക്ഷണശാലകളിലുമെല്ലാം 100 ശതമാനം സീറ്റിലും ആളെ പ്രവേശിപ്പിക്കാൻ അനുവാദം നൽകിയിട്ടുണ്ട്.

സർക്കാർ-അർദ്ധസർക്കാർ-പൊതുമേഖലാ സ്ഥാപനങ്ങളിലെ യോഗങ്ങൾ ഓഫ്ലൈനായി നടത്താം. എല്ലാ പൊതുയോഗങ്ങളിലും 1500 പേരെ വരെ പ്രവേശിപ്പിക്കാൻ അനുവാദമുണ്ട്. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രോഗികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ ജില്ലകളെ കാറ്റഗറി തിരിച്ച് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത് ഒഴിവാക്കി.

- Advertisement -

കൊവിഡ് രോഗികളുടെ എണ്ണത്തിൽ കുറവ് വന്നതോടെയാണ് പുതിയ ഇളവുകൾ പ്രഖ്യാപിച്ചത്. ഇന്നലെ സംസ്ഥാനത്ത് 2524 പേർക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്.

- Advertisement -

Leave A Reply

Your email address will not be published.