തടയാന്‍ ശ്രമിച്ചപ്പോള്‍ അയാള്‍ക്ക് വാശിയായി; അതോടെ ലൈംഗിക വൈകൃതങ്ങള്‍ക്ക് നിര്‍ബന്ധിച്ചു; സ്‌കൂള്‍ ഒഫ് ഡ്രാമയിലെ അദ്ധ്യാപകനെതിരെ പെണ്‍കുട്ടി; സമരം കടുപ്പിച്ച് വിദ്യാര്‍ത്ഥികള്‍
തൃശൂര്‍: വിദ്യാര്‍ത്ഥിനിയോട് അപമര്യാദയായി പെരുമാറിയ അദ്ധ്യാപകനെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് സ്‌കൂള്‍ ഒഫ് ഡ്രാമയിലെ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന സമരം മൂന്നാം ദിവസവും തുടരുകയാണ്.
മൂന്ന് മാസം മുമ്ബ് വിസിറ്റിംഗ് ഫാക്കല്‍റ്റിയായെത്തിയ രാജാവാര്യര്‍ പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയതോടെയാണ് പെണ്‍കുട്ടി പരാതി നല്‍കിയത്.
എന്നാല്‍, വകുപ്പ് മേധാവിയടക്കമുള്ള അദ്ധ്യാപകരോട് പരാതി പറഞ്ഞെങ്കിലും ആരും കാര്യമായി പരിഗണിച്ചിരുന്നില്ല. എന്നാല്‍, ഇതേ കാമ്ബസിലെ മറ്റൊരു അദ്ധ്യാപകനായ എസ് സുനില്‍കുമാര്‍ പെണ്‍കുട്ടിയ്‌ക്ക് മാനസിക പിന്തുണ നല്‍കി കൂടെ കൂടിയെങ്കിലും പിന്നീട് നടന്നതെല്ലാം ഞെട്ടിപ്പിക്കുന്ന കാര്യങ്ങളായിരുന്നുവെന്നാണ് ‘വിമന്‍ എഗെയ്ന്‍സ്റ്റ് സെക്ഷ്വല്‍ ഹരാസ്‌മെന്റ് ” എന്ന ഫേസ്ബുക്ക് പേജിലൂടെ പുറത്തു വന്നിരിക്കുന്നത്.
രാത്രികാലങ്ങളില്‍ മദ്യപിച്ച് പെണ്‍കുട്ടിയെ ഫോണില്‍ വിളിച്ച് ലൈംഗികച്ചുവയോടെ സംസാരിക്കുന്നത് പതിവായിരുന്നു. പെണ്‍കുട്ടിയോട് കടുത്ത പ്രണയമാണെന്നും ലൈംഗിക ബന്ധത്തിലേര്‍പ്പെടണമെന്നും പറഞ്ഞെങ്കിലും പെണ്‍കുട്ടി ഒഴിഞ്ഞു മാറി.
എന്നാല്‍, ബലം പ്രയോഗിച്ച് ശാരീരികമായി കീഴ്പ്പെടുത്തുകയും പ്രകൃതി വിരുദ്ധ പീഡനങ്ങള്‍ക്കുള്‍പ്പെടെ വിധേയമാക്കുകയും ചെയ്തിരുന്നു. മാനസികമായും ശാരീരികമായും ഉപദ്രവം തുടര്‍ന്നതോടെ പെണ്‍കുട്ടി രണ്ടാഴ്ച മുന്നേ ആത്മഹത്യയ്‌ക്ക് ശ്രമിച്ചിരുന്നു. ആരോപണ വിധേയനായ അദ്ധ്യാപകനെ അറസ്റ്റ് ചെയ്യുന്നതുവരെ സമരം തുടരാനാണ് വിദ്യാര്‍ത്ഥികളുടെ തീരുമാനം.
- Advertisement -