Ultimate magazine theme for WordPress.

ബംഗാൾ ഉൾക്കടലിൽ ന്യൂനമ‍ർദ്ദം ശക്തി പ്രാപിക്കുന്നു, കേരളത്തിൽ മഴസാധ്യത

0

കൊച്ചി: തെക്കൻ ബംഗാൾ ഉൾകടലിന്റെ  മധ്യ ഭാഗത്ത്‌ സ്ഥിതി ചെയ്യുന്ന ന്യൂനമർദ്ദം അടുത്ത 24 മണിക്കൂറിനുള്ളിൽ കൂടുതൽ ശക്തി  പ്രാപിച്ചു പടിഞ്ഞാറു – വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ച്  ശ്രീലങ്ക തീരത്തേക്ക് നീങ്ങാൻ സാധ്യത.

തുടർന്നുള്ള  24 മണിക്കൂറിൽ വീണ്ടും ശക്തി പ്രാപിച്ചു തീവ്ര ന്യുന മർദ്ദമായി മാറി തമിഴ് നാട് തീരത്തേക്ക് നീങ്ങാനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

- Advertisement -

ന്യൂനമർദ്ദത്തിൻ്റെ സ്വാധീനഫലമായി കേരളത്തിൽ മാർച്ച്‌ 5, 6, 7 തീയതികളിൽ ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പ്രവചിക്കുന്നുണ്ട്. വേനൽക്കാലം ആരംഭിച്ചതോടെ സംസ്ഥാനത്തെ പകൽ താപനില വല്ലാതെ കൂടിയിട്ടുണ്ട്.

- Advertisement -

Leave A Reply

Your email address will not be published.