Ultimate magazine theme for WordPress.

6400 ഇന്ത്യൻ പൗരന്മാർ തിരികെയെത്തി; അതിർത്തികളിൽ കാത്തിരിക്കുന്നവരുടെ എണ്ണം കുറഞ്ഞതായി വിദേശകാര്യ വക്താവ്

0

ന്യൂഡൽഹി: യുക്രൈനിൽ നിന്ന് 30 വിമാനങ്ങളിലായി 6400 ഇന്ത്യൻ പൗരന്മാർ തിരികെയെത്തിയെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി. 18000 ഇന്ത്യക്കാരാണ് ഇതുവരെ യുക്രൈൻ വിട്ടത്. ആയിരത്തോളം ഇന്ത്യൻ പൗരന്മാർ ഇന്നലെ ഖാർകീവ് വിട്ടെന്നും അദ്ദേഹം പറഞ്ഞു. പടിഞ്ഞാറൻ അതിർത്തി കടക്കാൻ കാത്ത് നിൽക്കുന്ന ഇന്ത്യക്കാരുടെ എണ്ണം കുറഞ്ഞു. അടുത്ത 24 മണിക്കൂറിനുള്ളിൽ 18 വിമാനങ്ങൾ കൂടി സർവീസ് നടത്തുമെന്നും ബാഗ്ചി വ്യക്തമാക്കി. നൂറ് കണക്കിന് വിദ്യാർഥികൾ ഇപ്പോഴും സുമിയിൽ കുടുങ്ങികിടക്കുന്നതായും അദ്ദേഹം അറിയിച്ചു.

കേന്ദ്ര വിദേശകാര്യ സെക്രട്ടറി ഹർഷ് വർധൻ ശൃംഗ്ല യുക്രൈൻ വിദേശകാര്യ സഹമന്ത്രിയുമായി രക്ഷാപ്രവർത്തനത്തിന്റെ നടപടിക്രമങ്ങളെ കുറിച്ച് ചർച്ച നടത്തിയതായും അരിന്ദം ബാഗ്ചി പറഞ്ഞു. പോളണ്ട് അതിർത്തിയിലൂടെയുള്ള രക്ഷാപ്രവർത്തനത്തിന്റെ കാര്യങ്ങൾ കഴിഞ്ഞ ദിവസം സംസാരിച്ചിരുന്നു. കാര്യങ്ങൾ മെച്ചപ്പെടുന്നുവെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ ലഭിക്കുന്നത്.

- Advertisement -

ഹങ്കറി, സ്ളോവാക്യ, റൊമാനിയ തുടങ്ങിയ രാജ്യങ്ങളിലൂടെയുള്ള രക്ഷാപ്രവർത്തനം നല്ല രീതിയിൽ പുരോഗമിക്കുന്നുണ്ട്. ലിവിലെ ഇന്ത്യൻ എംബസി പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചുകൊണ്ടിരിക്കുകയാണ്. വിദ്യാർഥി കോർഡിനേറ്റർമാരും സഹായിക്കുന്നുണ്ട്. ഖാർക്കീവിൽ വീണ്ടും സ്ഥിതി വഷളായത് രക്ഷാപ്രവർത്തനം ദുഷ്‌കരമാക്കിയിരിക്കയാണ്. ഹാർകിവിൽ നിന്നും സുമിയിൽ നിന്നും ഇന്ത്യൻ പൗരന്മാരെ രക്ഷിക്കാനായി നിരന്തരം ഇപെട്ടുകൊണ്ടിരിക്കുകയാണെന്നും അരിന്ദം ബാഗ്ചി പറഞ്ഞു.

- Advertisement -

Leave A Reply

Your email address will not be published.