Ultimate magazine theme for WordPress.

ഗര്‍ഭിണിയായ 10 വയസുകാരിക്ക് അബോര്‍ഷന്‍ ചെയ്യാന്‍ അനുമതി തേടി ഹൈക്കോടതിയില്‍

0

കൊച്ചി: അച്ഛന്‍ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ 10 വയസുകാരി അബോര്‍ഷന്‍ ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍. പെണ്‍കുട്ടിക്ക് വേണ്ടി അമ്മയാണ് അന്താരാഷ്ട്ര വനിത ദിനത്തില്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. പെണ്‍കുട്ടിക്ക് ഈ ഗര്‍ഭം മാനസികമായും ശാരീരികമായും വെല്ലുവിളിയാകും എന്ന് ചൂണ്ടിക്കാട്ടിയാണ് പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ അമ്മ ഹൈക്കോടതിയെ സമീപിച്ചത്.

പെണ്‍കുട്ടിയുടെ ഭാവി സംരക്ഷിക്കാന്‍ ഇത് അത്യവശ്യമാണ് എന്നാണ് ഹര്‍ജിയില്‍ പറയുന്നത്. ഗര്‍ഭം ധരിച്ച് 24 ആഴ്ചയ്ക്കുള്ളില്‍ ഗര്‍ഭിണിക്ക് കുഞ്ഞിന് ജന്മം നല്‍കാന്‍ താല്‍പ്പര്യമില്ലെങ്കില്‍ അബോര്‍ഷന്‍ നടത്താം എന്ന് നിയമം നിലവില്‍ ഉണ്ട്. എന്നാല്‍ പീഡനത്തിന് ഇരയായ പെണ്‍കുട്ടി ഇപ്പോള്‍ 30 ആഴ്ച ഗര്‍ഭിണിയാണ് ഇതിനാല്‍ ഈ നിയമം ബാധകമാകില്ല, എന്ന അവസ്ഥയിലാണ് പെണ്‍കുട്ടിയുടെ അമ്മ ഹൈക്കോടതിയെ സമീപിച്ചത്.

- Advertisement -

ആരോഗ്യ വിദഗ്ധരുടെ അഭിപ്രായ പ്രകാരം ഈ പ്രായത്തില്‍ കുട്ടി കുഞ്ഞിന് ജന്മം നല്‍കുന്നത് പെണ്‍കുട്ടിയുടെ മനസിക ആരോഗ്യത്തെയും, ശാരീരിക ആരോഗ്യത്തെയും ബാധിക്കും എന്നാണ്. ഇതും ഹര്‍ജിയില്‍ പരാമര്‍ശിക്കുന്നുണ്ട്. ഒപ്പം ഇത്തരം ഒരു അവസ്ഥയില്‍ ഇത് പെണ്‍കുട്ടിയെ സമൂഹത്തില്‍ ഒറ്റപ്പെടുത്തുന്ന അവസ്ഥയുണ്ടാകുമെന്ന് ഹര്‍ജിയില്‍ പെണ്‍കുട്ടിയുടെ അമ്മ പറയുന്നു.

അതേ സമയം പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ബലാത്സംഗം അടക്കം വകുപ്പുകള്‍ ചേര്‍ത്ത് പോക്സോ പ്രകാരം പെണ്‍കുട്ടിയുടെ അച്ഛനെതിരെ പൊലീസ് എഫ്ഐആര്‍ ഇട്ടിട്ടുണ്ട്. മെഡിക്കല്‍ ബോര്‍ഡിന്‍റെ നിര്‍ദേശം അനുസരിച്ച് ആയിരിക്കും കേസില്‍ ഹൈക്കോടതി ഉത്തരവ് ഉണ്ടാകുക.

- Advertisement -

Leave A Reply

Your email address will not be published.